മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കേന്ദ്ര സർക്കാരിന്‍റെ പദ്ധതി നടത്തിപ്പിനെ പറ്റിയുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിക്കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിവഗിരി സർക്യൂട്ട് പദ്ധതികൾ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ പദ്ധതികൾ അറിയിക്കേണ്ട കാര്യം ഇല്ലാതിരുന്നിട്ട് കൂടിയാണ് താൻ ഈ കാര്യങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിച്ചതെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു. രാജ്യസഭയിൽ മൂന്ന് വർഷം ശേഷിക്കുന്ന സാഹചര്യത്തിൽ ലോക്സഭയിലേക്ക് മത്സരിക്കാൻ താൽപര്യം ഇല്ലെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും പത്തനംതിട്ടയിൽ മത്സരിക്കാനാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.