ETV Bharat / state

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12കാരി മരിച്ചു - Pathanamthitta

തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കൽ കോളജിൽ വെന്‍റിലേറ്ററില്‍ കഴിയുകയായിരുന്ന റാന്നി സ്വദേശി അഭിരാമിയാണ് മരിച്ചത്. രണ്ടാഴ്‌ച മുമ്പാണ് തെരുവ് നായ കുട്ടിയെ കടിച്ചത്. കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് കടിയേറ്റിരുന്നു

Stray Dog attack  girl died after being bitten by a Stray Dog  Stray Dog  തെരുവ് നായ  12കാരി മരിച്ചു  തെരുവ് നായയുടെ കടിയേറ്റ കുട്ടി മരിച്ചു  കോട്ടയം മെഡിക്കൽ കോളജ്  കോട്ടയം  Kottayam  Pathanamthitta  Ranni
തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12കാരി മരിച്ചു
author img

By

Published : Sep 5, 2022, 3:03 PM IST

Updated : Sep 5, 2022, 3:29 PM IST

കോട്ടയം: തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12കാരി മരിച്ചു. ഇന്ന്(05.09.2022) ഉച്ചയ്‌ക്ക് 1.45നായിരുന്നു മരണം. പത്തനംതിട്ട റാന്നി സ്വദേശി ഹരീഷിന്‍റെ മകൾ അഭിരാമിയാണ് മരിച്ചത്.

തെരുവ് നായയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കൽ കോളജിൽ വെന്‍റിലേറ്ററില്‍ കഴിയുകയായിരുന്നു കുട്ടി. രണ്ട്‌ ആഴ്‌ച മുമ്പാണ് അഭിരാമിയെ നായ കടിച്ചത്. പാല്‍ വാങ്ങാനായി പോകുന്നതിനിടെ ആയിരുന്നു തെരുവ് നായ കുട്ടിയെ ആക്രമിച്ചത്.

കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പ്രതിരോധ വാക്‌സിനും നൽകിയിരുന്നു. പിന്നീട് കുട്ടിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Last Updated : Sep 5, 2022, 3:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.