കോട്ടയം: 11കാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂടുതല്‍ നേരം ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോൺ നല്‍കാത്തതാണ് ജീവനൊടുക്കാന്‍ കാരണം. കുമ്മണ്ണൂർ പറയ്ക്കാട്ടില്‍ ശനിയാഴ്ചയാണ് സംഭവം.
സ്‌കൂളിൽ നിന്നുമെത്തിയ കുട്ടി ഏറെ നേരം മൊബൈല്‍ ഫോൺ ഉപയോഗിച്ചു. തുടര്‍ന്ന്, അമ്മ ഫോൺ വാങ്ങി വച്ചതില്‍ പിണങ്ങി കുട്ടി മുറിക്കുള്ളിൽ കയറി വാതിലടച്ചു. പുറത്തുപോയ വീട്ടുകാർ തിരികെയെത്തി വിളിച്ചിട്ടും വാതിൽ തുറന്നില്ല. വാതിൽ തകർത്ത് അകത്തു കയറിയപ്പോള്‍, കുട്ടിയെ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ALSO READ: Singer Thoppil Anto Passes Away | ഗായകന്‍ തോപ്പില്‍ ആന്‍റോ അന്തരിച്ചു
മൃതദേഹം കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് പരിശോധന നടത്തിയ ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. മൊബൈൽ ഫോണിന്‍റെ പേരിൽ രണ്ടാമത്തെ ആത്മഹത്യയാണിത്. ഒരാഴ്ച്ച മുൻപ് മുണ്ടക്കയത്ത് വിദ്യാർഥി തൂങ്ങിമരിച്ചിരുന്നു.