ETV Bharat / state

കൊല്ലത്ത് യുവാക്കൾ സംഘംചേർന്ന് കട തല്ലിത്തകർത്തു

കടയില്‍ വിൽപ്പനക്കായ് തൂക്കിയിരുന്ന വാഴക്കുലകളും തേങ്ങയും മറ്റ് സാധനങ്ങളും തല്ലിതകര്‍ക്കുകയും തടയാന്‍ശ്രമിച്ച ആന്‍റണിയേയും ഭാര്യയേയും ആക്രമിച്ചതായുമാണ് പരാതി

youth demolished shop in kollam  kulathooppuzha shop issue  kollam crime news  യുവാക്കൾ സംഘംചേർന്ന് കട തല്ലിത്തകർത്തു
കൊല്ലത്ത് യുവാക്കൾ സംഘംചേർന്ന് കട തല്ലിത്തകർത്തു
author img

By

Published : Mar 25, 2021, 12:22 AM IST

കൊല്ലം: ജില്ലയിലെ കുളത്തൂപ്പുഴയിൽ യുവാക്കാൾ സംഘം ചേര്‍ന്ന് കടതല്ലിതകര്‍ത്തു. സിഗരറ്റ് വാങ്ങിയ പൈസകൊടുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടർന്നാണ് യുവാക്കള്‍ കട തല്ലിതകര്‍ത്തത്. ഇഎസ്എം കോളനി സിലോണ്‍മുക്കില്‍ പലചരക്ക് കടനടത്തുന്ന ആന്‍റണിയുടെ കടയാണ് തല്ലിതകര്‍ത്തത്. അയ്യപിളളവളവ് കയിക്കരകുന്നുപുറം സ്വദേശികളും കണ്ടാലറിയുന്നവരുമായ രണ്ട് യുവാക്കള്‍ക്കെതിരെ ആന്‍റണി കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കൊല്ലത്ത് യുവാക്കൾ സംഘംചേർന്ന് കട തല്ലിത്തകർത്തു

യുവാക്കളില്‍ ഒരാള്‍ കടയില്‍ വന്ന് സിഗരറ്റ് ആവശ്യപ്പെടുകയും വാങ്ങിയശേഷം പൈസ വാങ്ങിയതിലുളള തര്‍ക്കമാണ് ആക്രമണത്തിനു ഇടയാക്കിയത്. കടയില്‍ വിൽപ്പനക്കായ് തൂക്കിയിരുന്ന വാഴക്കുലകളും തേങ്ങയും മറ്റ് സാധനങ്ങളും തല്ലിതകര്‍ക്കുകയും തടയാന്‍ശ്രമിച്ച ആന്‍റണിയേയും ഭാര്യയേയും ആക്രമിച്ചതായുമാണ് പരാതിയില്‍ പറയുന്നു. കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.