ETV Bharat / state

എംകെ സാനുവിന് കേരള ജ്യോതി, എസ് സോമനാഥിന് കേരള പ്രഭ, സഞ്ജു സാംസണിന് കേരള ശ്രീ; കേരള പ്രഥമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പത്മ പുരസ്‌കാര മാതൃകയിലുള്ള പരമോന്നത പുരസ്‌കാരങ്ങളാണിത്.

KERALA AWARDs 2024 WINNER  kerala prabha award ISRO CHAIRMAN  Kerala Sree Award Sanju Samson  Kerala State Awards
Writer MK Sanu, ISRO Chairman S Somanath, Cricketer Sanju Samson (IANS)
author img

By ETV Bharat Kerala Team

Published : Oct 31, 2024, 9:39 PM IST

തിരുവനന്തപുരം: കേരള സർക്കാരിൻ്റെ പരമോന്നത പുരസ്‌കാരങ്ങളായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എംകെ സാനുവിനാണ് പ്രഥമ പുരസ്‌കാരമായ കേരള ജ്യോതി. രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ കേരള പ്രഭക്ക് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്, ഭുവനേശ്വരി എന്നിവർ അർഹരായി.

ബഹിരാകാശ സയൻസ് & എഞ്ചിനീയറിംഗ് മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന് പുരസ്‌കാരം. കൃഷി വിഭാഗത്തില്‍ ആണ് ഭുവനേശ്വരി പുരസ്‌കാരം നേടിയത്. കായിക വിഭാഗത്തിൽ സഞ്ജു സാംസണ്‍ കേരള ശ്രീ പുരസ്‌കാരം നേടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കലാമണ്ഡലം വിമലാ മേനോന്‍ (കല), ഡോ. ടി കെ ജയകുമാര്‍ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി), ഷൈജ ബേബി (സാമൂഹ്യ സേവനം, ആശാ വര്‍ക്കര്‍), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം) എന്നിവരാണ് കേരള ശ്രീ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റു അഞ്ച് പേർ. പത്മ പുരസ്‌കാര മാതൃകയിലുള്ള പരമോന്നത പുരസ്‌കാരങ്ങളാണിത്.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ രണ്ട് പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ ആറ് പേര്‍ക്കുമാണ് നല്‍കുന്നത്.

Also Read:ജിംസിത്ത് അമ്പലപ്പാടിന് ഡോ. അംബേദ്‌ക്കര്‍ ദേശീയ പുരസ്‌കാരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.