ETV Bharat / sports

വമ്പൻ അഴിച്ചുപണിയ്‌ക്ക് ആര്‍സിബി, നിലനിര്‍ത്തിയത് മൂന്ന് താരങ്ങളെ; താരലേലത്തില്‍ രാഹുലിനെയോ പന്തിനെയോ റാഞ്ചിയേക്കും

വിരാട് കോലി, രജത് പടിദാര്‍, യാഷ്‌ ദയാല്‍ എന്നിവരെ മാത്രമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലനിര്‍ത്തിയത്.

RCB RETAINED AND RELEASED PLAYERS  IPL 2025 RCB  VIRAT KOHLI  റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
Virat Kohli (IANS)
author img

By ETV Bharat Kerala Team

Published : 9 hours ago

മുംബൈ: ഐപിഎല്‍ പതിനെട്ടാം പതിപ്പിന് മുന്‍പ് ടീമില്‍ വമ്പൻ അഴിച്ചുപണിയ്‌ക്ക് തയ്യാറെടുക്കുകയാണ് കന്നിക്കിരീടം ലക്ഷ്യമിടുന്ന ആര്‍സിബി. വരാനിരിക്കുന്ന താരലേലത്തിന് മുന്‍പായി വിരാട് കോലി ഉള്‍പ്പടെ മൂന്ന് താരങ്ങളെ മാത്രമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമില്‍ നിലനിര്‍ത്തിയത്. ക്യാപ്‌റ്റൻ ഫാഫ് ഡുപ്ലെസിസ്, ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജ്, ഓസീസ് താരങ്ങളായ ഗ്ലെൻ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീൻ എന്നിവരെയെല്ലാം ആര്‍സിബി ഒഴിവാക്കി.

ടീമിന്‍റെ ക്യാപ്റ്റനായി മടങ്ങിയെത്താൻ സാധ്യതയുള്ള വിരാട് കോലിയെ 21 കോടിക്കാണ് ഫ്രാഞ്ചൈസി ടീമില്‍ നിലനിര്‍ത്തിയത്. രജത് പടിദാര്‍ (11 കോടി), യാഷ് ദയാല്‍ (5 കോടി) എന്നിവരാണ് ആര്‍സിബി നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

വമ്പൻ അഴിച്ചുപണിക്കൊരുങ്ങുന്ന ആര്‍സിബി പഴ്സില്‍ ശേഷിക്കുന്ന 83 കോടിയുമായിട്ടാകും താരലേലത്തിനെത്തുക. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് റിലീസ് ചെയ്‌ത കെഎല്‍ രാഹുല്‍, ഡല്‍ഹി കാപിറ്റല്‍സ് വിട്ട റിഷഭ് പന്ത് എന്നിവരെയാകും ലേലത്തില്‍ ആര്‍സിബി പ്രധാനമായും നോട്ടമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. താരലേലത്തില്‍ മൂന്ന് ആര്‍ടിഎം ഓപ്‌ഷനുകളും ടീമിന് ഉപയോഗിക്കാൻ സാധിക്കും.

ആര്‍സിബി റിലീസ് ചെയ്‌ത താരങ്ങള്‍: ഫാഫ് ഡുപ്ലെസിസ്, മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്‌സ്‌വെല്‍, അനൂജ് റാവത്ത്, സൗരവ് ചൗഹാൻ, ദിനേശ് കാര്‍ത്തിക്ക്, മനോജ് ഭാണ്ഡേജ്, ടോം കറൻ, വില്‍ ജാക്‌സ്, കാമറൂണ്‍ ഗ്രീൻ, മഹിപാല്‍ ലോംറോര്‍, സുയഷ് പ്രഭുദേശായി, ആകാശ് ദീപ്, മായങ്ക് ദാഗര്‍, ലോക്കി ഫെര്‍ഗൂസൻ, അല്‍സാരി ജോസഫ്, രാജൻ കുമാര്‍, ഹിമാൻഷു ശര്‍മ, കരണ്‍ ശര്‍മ, സ്വപ്‌നില്‍ ശര്‍മ, റീസ് ടോപ്ലി, വിജയകുമാര്‍ വൈശാഖ്.

Also Read : ധോണി തുടരും, രചിൻ രവീന്ദ്രയെ കയ്യൊഴിഞ്ഞു; ചെന്നൈ സൂപ്പര്‍ കിങ്സ് നിലനിര്‍ത്തിയത് ഈ താരങ്ങളെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.