മുംബൈ: എംഎസ് ധോണി ഉള്‍പ്പടെ അഞ്ച് താരങ്ങളെയാണ് ഐപിഎല്‍ പതിനെട്ടാം പതിപ്പിന് മുന്നോടിയായുള്ള താരലേലത്തിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിങ്സ് ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്. മുൻ നായകൻ ധോണിയെ നാല് കോടി രൂപയ്‌ക്കാണ് ചെന്നൈ നിലനിര്‍ത്തിയത്. അണ്‍ക്യാപ്‌ഡ് പ്ലെയര്‍ കാറ്റഗറിയില്‍ പരിഗണിച്ചാണ് ധോണിയെ ചെറിയ തുകയ്‌ക്ക് ടീം പരിഗണിച്ചത്.
ഇന്ത്യൻ ടി20 ടീമില്‍ നിന്നും വിരമിച്ച രവീന്ദ്ര ജഡേജ വരും സീസണിലും ചെന്നൈയ്ക്കൊപ്പം തുടരും. 18 കോടിയാണ് താരത്തിന് ടീം നല്‍കുന്ന പ്രതിഫലം. ക്യാപ്‌റ്റൻ റിതുരാജ് ഗെയ്‌ക്‌വാദ് (18 കോടി), മതീഷ പതിരണ (13 കോടി), ശിവം ദുബെ (12 കോടി) എന്നിവരാണ് താരലേലത്തിന് മുന്‍പായി സൂപ്പര്‍ കിങ്സ് നിലനിര്‍ത്തിയ താരങ്ങള്‍.
Superfans, here's your Diwali Parisu! 🎁💥
— Chennai Super Kings (@ChennaiIPL) October 31, 2024
An @anirudhofficial Musical ft. IPL Retentions 2025 🥳🎶
#UngalAnbuden #WhistlePodu 🦁💛 pic.twitter.com/FGTXm52v74
ന്യൂസിലൻഡ് താരങ്ങളായ ഡെവോണ്‍ കോണ്‍വേ, രചിൻ രവീന്ദ്ര, ഡാരില്‍ മിച്ചല്‍ എന്നിവരാണ് ടീം ഒഴിവാക്കിയവരില്‍ പ്രമുഖര്‍. കൂടാതെ, മൊയീൻ അലി ഇന്ത്യൻ താരങ്ങളായ അജിങ്ക്യ രഹാനെ, ശര്‍ദൂല്‍ താക്കൂര്‍, ദീപക് ചഹാര്‍ എന്നിവരും ഈ പട്ടികയിലുണ്ട്. മെഗാ താരലേലത്തില്‍ ആര്‍ടിഎം ഓപ്‌ഷൻ ഉപയോഗിച്ച് ഇവരില്‍ ഒരാളെയെങ്കിലും തിരികെ ടീമിലെത്തിക്കാൻ ചെന്നൈ ശ്രമിക്കും. 55 കോടിയാണ് ടീമിന്‍റെ കൈവശം ഇനി ബാക്കിയുള്ള തുക.
Yellove is the only constant! No matter what, the memories in our hearts will always be ours to cherish! #UngalAnbuden 💛,
— Chennai Super Kings (@ChennaiIPL) October 31, 2024
Pride Of 2024#WhistlePodu #Yellove pic.twitter.com/DA1qKIp5nO
ചെന്നൈ സൂപ്പര്‍ കിങ്സ് റിലീസ് ചെയ്‌ത താരങ്ങള്‍: ഡെവോണ്‍ കോണ്‍വേ, രചിൻ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, സമീര്‍ റിസ്‌വി, മുസ്‌തഫിസുര്‍ റഹ്മാൻ, ശര്‍ദുല്‍ താക്കൂര്‍, അവനീഷ് റാവു അരവെല്ലി, മൊയീൻ അലി, ദീപക് ചഹാര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, രാജ്‌വര്‍ധൻ ഹംഗര്‍ഗേക്കര്‍, അജയ് മണ്ഡല്‍, മുകേഷ് ചൗധരി, അജിങ്ക്യ രഹാനെ, ഷൈഖ് റഷീദ്, മിച്ചല്‍ സാന്‍റ്‌നര്‍, സിമര്‍ജീത് സിങ്, നിഷാന്ത് സിന്ധു, പ്രശാന്ത് സോളങ്കി.