കൊല്ലം: കേന്ദ്ര സർക്കാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് ആരോപിച്ച് കൊല്ലം റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടയുവാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തരെ പൊലീസ് പ്ലാറ്റ്‌ഫോമിൽ തടഞ്ഞു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി.
മുൻ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്‌ണ പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു. ആർ. അരുൺ രാജ്, ഫൈസൽ കുളപ്പാടം തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.