ETV Bharat / lifestyle

മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം തട്ടുകട സ്റ്റൈൽ തക്കാളി ചട്‌ണി; റെസിപ്പി - HOW TO MAKE ONION TOMATO CHUTNEY

തക്കാളിയും ഉള്ളിയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന തട്ടുകട സ്റ്റൈൽ ചട്‌ണി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. റെസിപ്പി ഇതാ

TASTY TOMOTO CHUTNEY  HOW TO PREPARE TOMOTO CHUTNEY  തട്ടുകട സ്റ്റൈൽ തക്കാളി ചട്‌ണി  ONION TOMATO CHUTNEY RECIPE
Representational Image (ETV Bharat)
author img

By ETV Bharat Lifestyle Team

Published : Nov 20, 2024, 7:52 PM IST

ദോശ, ഇഡലി എന്നിവ കഴിക്കാൻ ചട്‌ണി നിർബന്ധമാണ് പലർക്കും. വിവിധ തരത്തിൽ ചട്‌ണി തയ്യാറാക്കാമെങ്കിലും സാധാരണ തേങ്ങാ ചട്‌ണിയാണ് നമ്മൾ പതിവായി കഴിക്കാറ്. വേഗത്തിൽ ഉണ്ടാക്കാമെന്നതാണ് ആവർത്തിച്ച് തേങ്ങ ചട്‌ണി ഉണ്ടാക്കുന്നതിന്‍റെ കാര്യം. എന്നാൽ ഇത് കഴിച്ച് മടുത്തവർക്ക് ഉള്ളിയും തക്കാളിയും ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന തട്ടുകട സ്റ്റൈൽ ചട്‌ണി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ചെറിയുള്ളി - 10 മുതൽ 15 വരെ
  • വലിയ ഉള്ളി - 1
  • തക്കാളി - 2
  • വെളുത്തുള്ളി - 5 അല്ലി
  • ഉണക്കമുളക് - 5
  • ജീരകം - 1/2 ടീസ്‌പൂൺ
  • കടുക് - 1/2 ടീസ്‌പൂൺ
  • കറിവേപ്പില - 1 കുല
  • വെളിച്ചെണ്ണ - 3 ടീസ്‌പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു മികസർ ജാറിലേക്ക് ഉണക്കമുളക്, ജീരകം, ചെറിയുള്ളി, വെളുത്തുള്ളി, അരിഞ്ഞു വച്ച തക്കാളി, ഉള്ളി, ഉപ്പ് എന്നിവയിട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ശേഷം സ്‌റ്റൗ ഓൺ ചെയ്‌ത് ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് നെയ്യ് ഒഴിച്ച് കടുക് പൊട്ടിക്കുക. കറിവേപ്പില കൂടിയിട്ടതിന് ശേഷം നേരത്തെ അരച്ച് വച്ചിരിക്കുന്ന മിശ്രിതം ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറഞ്ഞ തീയിൽ 5 മിനിറ്റ് വേവിച്ച ശേഷം സ്റ്റൗ ഓഫ് ചെയ്യാം. സ്വാദിഷ്‌ടമായ തട്ടുകട സ്റ്റൈൽ ചട്‌ണി തയ്യാർ.

Also Read : തണുപ്പ് കാല രോഗങ്ങളെ തടയാം, ഈ സൂപ്പ് കുടിച്ച്; റെസിപ്പി ഇതാ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.