കൊല്ലം : യൂത്ത് കോൺഗ്രസ് - യൂത്ത് കെയർ പ്രവർത്തകർ 'സ്നേഹസ്‌പർശം' ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്‌തു. വീടുകളിൽ നിന്നും നൽകിയ മരച്ചീനി, മുട്ട, തേങ്ങ, പച്ചക്കറി, അരി എന്നിവയാണ് വിതരണം ചെയ്‌തത്. ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം തെർമൽ ഫോഗിങ്ങ് സാനിറ്റൈസിങ്ങും യൂത്ത് കെയറിന്‍റെ ഭാഗമായി നടത്തുന്നുണ്ട്.
READ MORE: യൂത്ത് കെയര്‍ : പ്രവര്‍ത്തനം വിപുലീകരിച്ച് യൂത്ത് കോണ്‍ഗ്രസ്
പൊതു ഇടങ്ങളും, ആംബുലൻസുകളും, കൊവിഡ് നെഗറ്റീവായവരുടെ വീടുകളും, പൊലീസ് സ്റ്റേഷനുകളും തുടങ്ങി കൊവിഡ് വ്യാപന മേഖലകളിലെല്ലാം സൗജന്യമായി ഫോഗിങ്ങ് സാനിറ്റെസിങ്ങ് നടത്തി വരികയാണ് യൂത്ത് കെയർ പ്രവർത്തകർ.
ഒരുമാസമായി കൊവിഡ് രോഗികൾക്ക് സൗജന്യ വാഹന സൗകര്യവും മരുന്നും, ഭക്ഷണവും പ്രവർത്തകർ നൽകുന്നുണ്ട്. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടത്തിന്‍റെ നേതൃത്വത്തിൽ നെടുമ്പന ഡിവിഷനിലും മരുന്നും ഭക്ഷണവും വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.