ETV Bharat / state

ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിന് ക്രൂര മർദനം; മോഷ്ടാവല്ലെന്ന് പൊലീസ് - ബൈക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിന് ക്രൂര മർദനം

ലിഫ്റ്റ് ലഭിച്ച ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുമ്പോൾ ഒരു സംഘം ആളുകൾ ബൈക്ക് തടയുകയും ബൈക്ക് ഓടിച്ചിരുന്നയാൽ ഓടി രക്ഷപ്പെടുകയും ചെയ്തതോടെയാണ് നിരപരാധിയായ യുവാവിന് നാട്ടുകാരുടെ മർദനം ഏൽക്കേണ്ടി വന്നത്

Young man brutally beaten by locals in kollam  Young man brutally beaten by locals Misunderstood as bike thief  ബൈക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിന് ക്രൂര മർദനം  കൊല്ലത്ത് യുവാവിന് മർദനം
ബൈക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിന് ക്രൂര മർദനം; മോഷ്ടാവല്ലെന്ന് പൊലീസ്
author img

By

Published : Jan 27, 2021, 3:30 PM IST

Updated : Jan 27, 2021, 4:03 PM IST

കൊല്ലം: ജില്ലയിൽ ബൈക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ യുവാവിനെ കൂട്ടമായി മർദിച്ചു. എന്നാൽ യുവാവ് മോഷ്ടാവല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരപരാധിയായ യുവാവിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. കൊല്ലം മൈലാപ്പൂര്‍ സ്വദേശി ഷംനാദിനെയാണ് മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ടം വിചാരണ ചെയ്ത് ക്രൂരമായി മര്‍ദിച്ചത്. പാരിപ്പള്ളി സ്വദേശിയായ വർക്ക് ഷോപ്പ് ഉടമയും സംഘവുമാണ് മർദനത്തിന് നേതൃത്വം നൽകിയതെന്ന് ഷംനാദ് പറയുന്നു.

ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിന് ക്രൂര മർദനം; മോഷ്ടാവല്ലെന്ന് പൊലീസ്

താൻ മോഷ്ടാവല്ലെന്ന് പറഞ്ഞിട്ടും ക്രൂരമായി മർദിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നും ഷംനാദ് പറഞ്ഞു. ഇക്കഴിഞ്ഞ ഇരുപത്തിനാലാം തീയതിയാണ് സംഭവം. ലിഫ്റ്റ് ലഭിച്ച ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുമ്പോൾ ഒരു സംഘം ആളുകൾ ബൈക്ക് തടഞ്ഞു. ബൈക്ക് ഓടിച്ചിരുന്നയാൽ ഓടി രക്ഷപ്പെടുകയും ചെയ്തു. കാര്യമെന്തന്നറിയാതെ നിന്ന ഷംനാദിനെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. പാരിപ്പള്ളി പൊലീസ് എത്തി ഷംനാദിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെയാണ് ഇയാൾ നിരപരാധിയാണെന്ന് വ്യക്തമായത്. മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിന്‍റെ വിഷമത്തിലാണ് ഈ ചെറുപ്പക്കാരൻ.

Last Updated : Jan 27, 2021, 4:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.