ETV Bharat / state

തോട്ടം തൊഴിലാളികളെ ഇഎസ്ഐ പരിധിയിൽ ഉൾപ്പെടുത്തും

കുലശേഖരപുരം പുത്തൻതെരുവിലെ ഇഎസ്ഐ ഡിസ്‌പൻസറിയുടെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്‌ണൻ നിര്‍വഹിച്ചു

തോട്ടം തൊഴിലാളികൾ  ഇഎസ്ഐ പരിധി  മന്ത്രി ടി.പി രാമകൃഷ്‌ണൻ  ഇഎസ്ഐ ഡയറക്‌ടർ ജനറല്‍  Plantation workers  esi  Plantation sector
തോട്ടം തൊഴിലാളികളെ ഇഎസ്ഐ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി ടി.പി രാമകൃഷ്‌ണൻ
author img

By

Published : Feb 14, 2020, 9:58 PM IST

കൊല്ലം: തോട്ടം മേഖലയിലെ തൊഴിലാളികളെയും ഇഎസ്ഐ പരിധിയിൽ ഉൾപ്പെടുത്തുന്നത് സർക്കാർ അംഗീകരിച്ചതായി മന്ത്രി ടി.പി.രാമകൃഷ്‌ണൻ. ഇതിന് കേന്ദ്രസർക്കാരിന്‍റെയും ഇഎസ്ഐയുടെയും അനുവാദം ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഇഎസ്ഐ ഡയറക്‌ടർ ജനറലിന് കത്തയച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. കുലശേഖരപുരം പുത്തൻതെരുവിലെ ഇഎസ്ഐ ഡിസ്‌പൻസറിയുടെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഈ സർക്കാരിന്‍റെ കാലത്ത് ഇഎസ്ഐയിൽ രജിസ്റ്റർ ചെയ്‌തവരുടെ എണ്ണത്തിൽ മൂന്നര ലക്ഷം പേരുടെ വർധനവുണ്ടായി. ഇഎസ്‌ഐയെ തകർക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇതിനെതിരെ സംസ്ഥാന സർക്കാർ ജാഗ്രതയോടെയാണ് നീങ്ങുന്നത്. പുതിയ ആശുപത്രികൾ സ്ഥാപിച്ചും ജീവനക്കാരെ നിയമിച്ചും മരുന്നുകൾ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയും ഇഎസ്ഐയെ ശക്തിപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇഎസ്ഐ ആശുപത്രികളിലേക്ക് 103 ഇനം മരുന്നുകൾ മെഡിക്കൽ കോർപ്പറേഷൻ വഴി വാങ്ങുന്നതിന് അനുമതി നൽകിയതായും മന്ത്രി പറഞ്ഞു. അഡ്വ.എ.എം.ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. ആർ.രാമചന്ദ്രൻ എംഎൽഎ, ഇഎസ്ഐ വകുപ്പ് ഡയറക്‌ടർ ഡോ.എം.എസ്.ഗീതാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.