ETV Bharat / state

ഉത്ര വധം; അഞ്ചല്‍ പൊലീസിനെതിരെ വനിതാ കമ്മിഷൻ - കൊല്ലം വാര്‍ത്തകള്‍

മുഖ്യപ്രതി സൂരജിന്‍റെ സഹോദരിക്കും മാതാപിതാക്കൾക്കും എതിരെ കേസെടുക്കണമെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ ആവശ്യപ്പെട്ടു

womens commisioഉത്ര വധം; ലോക്കല്‍ പൊലീസിനെതിരെ വനിതാ കമ്മിഷൻn on uthra murder case  uthra murder case news  kollam news  കൊല്ലം വാര്‍ത്തകള്‍  ഉത്ര കൊലപാതകം
ഉത്ര വധം; ലോക്കല്‍ പൊലീസിനെതിരെ വനിതാ കമ്മിഷൻ
author img

By

Published : May 29, 2020, 6:11 PM IST

കൊല്ലം: ഉത്ര വധക്കേസിൽ ലോക്കൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി വനിത കമ്മിഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈൻ. മരണത്തിൽ മാതാപിതാക്കൾ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചത് അഞ്ചൽ പൊലീസിന്‍റെ വീഴ്ചയാണ്. റൂറൽ എസ്‌പി ഇക്കാര്യം അന്വേഷിക്കണം. ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും എം.സി ജോസഫൈൻ പറഞ്ഞു.

ഉത്ര വധം; ലോക്കല്‍ പൊലീസിനെതിരെ വനിതാ കമ്മിഷൻ

ഉത്ര കൊല്ലപ്പെട്ട അഞ്ചലിലെ വീട്ടിലെത്തിയായിരുന്നു ജോസഫൈന്‍റെ പ്രതികരണം. മുഖ്യപ്രതി സൂരജിന്‍റെ സഹോദരിക്കും മാതാപിതാക്കൾക്കും എതിരെ കേസെടുക്കണമെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഷാഹിദ കമാൽ പത്തനംതിട്ട എസ്‌.പിക്ക് നിർദ്ദേശം നൽകി. സൂരജിനെതിരെ ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ ചേർത്ത് നേരത്തെ കേസെടുത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.