ETV Bharat / state

'പൊതുഇടം എന്‍റേതും' ; കൊല്ലത്ത് പെൺകൂട്ടത്തിന്‍റെ രാത്രിയാത്ര

author img

By

Published : Feb 26, 2022, 1:41 PM IST

അന്താരാഷ്‌ട്ര വനിതാദിനാഘോഷത്തിന്‍റെ മുന്നോടിയായാണ് ജില്ലയിൽ നാലിടത്ത് പെൺകൂട്ടത്തിന്‍റെ രാത്രിയാത്ര സംഘടിപ്പിച്ചത്

പെൺകൂട്ടത്തിന്‍റെ രാത്രിയാത്ര  നിർഭയരായി പെൺകുട്ടികളുടെ യാത്ര  അന്താരാഷ്‌ട്ര വനിത ദിനാഘോഷം  പൊതുയിടം എന്‍റേതും, മുദ്രാവാക്യവുമായി പെൺപട  Malappuram night walk program  women night walk program organized in Malappuram  international women's day
മലപ്പുറം നഗരത്തിൽ നിർഭയരായി പെൺകൂട്ടത്തിന്‍റെ രാത്രിയാത്ര

കൊല്ലം : നഗരമധ്യത്തിൽ നിർഭയരായി 'പൊതുഇടം എന്‍റേതും’ എന്ന മുദ്രാവാക്യമുയർത്തി സ്‌ത്രീകളുടെ രാത്രി നടത്തം. വനിതാശിശുവികസന വകുപ്പ് - മഹിളാശക്തി കേന്ദ്ര കൊല്ലം എന്നിവയുടെ ആഭിമുഖ്യത്തിൽ സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമവും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ജില്ലയിൽ നാല് കേന്ദ്രങ്ങളിലായിരുന്നു പരിപാടി.

നിർഭയരായി പെൺകൂട്ടത്തിന്‍റെ രാത്രിയാത്ര

ചിന്നക്കട ക്ലോക്ക് ടവർ പരിസരത്തുനിന്ന് ആരംഭിച്ച രാത്രി നടത്തം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്‌തു. വനിതകളുടെ അവകാശത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുക, രാത്രി വൈകി പുറത്തിറങ്ങാനുള്ള സ്‌ത്രീകളുടെ ഭയം അകറ്റുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മേയർ പറഞ്ഞു. സിവിൽ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, എന്നിവിടങ്ങളിൽനിന്ന് ചെറുകൂട്ടങ്ങളായി എത്തിയ സ്‌ത്രീകൾ ബീച്ചിൽ ഒത്തുകൂടി.

Also read: റഷ്യയിലും യുക്രൈനിലും ട്വിറ്ററിലെ പരസ്യങ്ങള്‍ നീക്കി കമ്പനി

ജില്ല കലക്‌ടർ അഫ്‌സാന പർവീണിന്‍റെ നേതൃത്വത്തിൽ ബീച്ചിൽ നടന്ന സമാപന ചടങ്ങിൽ മേയർ സ്‌ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി. മെഴുകുതിരികൾ തെളിച്ച് മധുരം പങ്കിട്ടാണ് രാത്രി നടത്ത സംഘം പിരിഞ്ഞത്. വനിതാദിനമായ മാർച്ച്‌ എട്ടുവരെ വിവിധ പരിപാടികൾ നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.