ETV Bharat / state

പുനലൂരിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി - kollam news

കൊല്ലം പുനലൂരിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു. ഭർത്താവ് മണികണ്‌ഠൻ പൊലീസ് കസ്‌റ്റഡിയിൽ

women found dead at kollam  manju murder case at kollam punalur  കൊല്ലം പുനലൂരിൽ യുവതി മരിച്ച നിലയിൽ  report on manju murder case at kollam punalur  physical assault against women in kerala  kollam news  kollam murder
പുനലൂരിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
author img

By

Published : Jul 9, 2022, 6:51 PM IST

കൊല്ലം: പുനലൂരിൽ യുവതിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അച്ചൻകോവിൽ സ്വദേശിനി മഞ്ജുവാണ് മരിച്ചത്. ഇന്ന്(9.07.2022) രാവിലെയാണ് സംഭവം. ഭർത്താവ് മണികണ്‌ഠനാണ് കൊല നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

പുനലൂരിൽ യുവതി കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് ഡി.വൈ.എസ്‌.പി സംസാരിക്കുന്നു

മഞ്‌ജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മണികണ്‌ഠൻ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു. ഇയാളെ കൈ ഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിൽ കഴിയുന്ന മണികണ്‌ഠനെ പുനലൂർ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തു.

അച്ചൻകോവിൽ സ്വദേശികളായ മണികണ്‌ഠനും ഭാര്യ മഞ്‌ജുവും പുനലൂർ മണിയാറിൽ വാടകയ്‌ക്ക്‌ താമസിച്ച് വരികയായിരുന്നു. ഏറെ നാളായി മണികണ്‌ഠനും ഭാര്യ മഞ്‌ജുവും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇവരുടെ രണ്ടു കുട്ടികൾ മഞ്‌ജുവിന്‍റെ മാതാവിനൊപ്പമാണ് താമസിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.