കൊല്ലം: കൊല്ലം ഗവൺമെന്‍റ് വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചികിത്സ പിഴവെന്ന് ആരോപിച്ച് ആശുപത്രിയിൽ പ്രതിഷേധം. ഡീസന്‍റ് മുക്ക് സ്വദേശിനിയായ ചാന്ദനയാണ് (27) മരിച്ചത്.
ഈ മാസം 15 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാന്ദനയെ ഇന്ന് പുലർച്ചയോടെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. പ്രസവശേഷം രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് 4 മണിയോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ചാന്ദനയെ മാറ്റി എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലേബർ റൂമിൽ ജൂനിയർ ഡോക്‌ടർമാരാണ് പ്രസവം നടത്തിയത് എന്നാണ് കുടുംബത്തിന്‍റെ ആരോപണം.
രക്തസ്രാവം ഗുരുതരമായതോടെയാണ് ചികിത്സിച്ചിരുന്ന ഡോക്‌ടർ ആശുപത്രിയിൽ എത്തിയത് എന്നാണ് ആക്ഷേപം. സൂപ്രണ്ട് പോലും അറിയിക്കാതെ കുഞ്ഞിനെ ഡിസ്‌ചാർജ് ചെയ്‌തതും പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തിൽ വിശദീകരണം നൽകാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ല.
ALSO READ: കുനൂർ ഹെലികോപ്ടർ അപകടം: പ്രദീപിന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ സഹായം