ETV Bharat / state

മൂന്ന് വയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

author img

By

Published : Mar 14, 2020, 8:07 AM IST

അറസ്റ്റിലായ സ്‌ത്രീയില്‍ നിന്നും 60,000ത്തോളം രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയതായി പൊലീസ്

thenmala kidnap  മൂന്ന് വയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം  തെന്മല തട്ടിക്കൊണ്ടുപോകല്‍  ഒറ്റക്കല്‍ റെയില്‍വെ സ്റ്റേഷന്‍  തെന്മല പൊലീസ്
മൂന്ന് വയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

കൊല്ലം: തെന്മലയില്‍ മൂന്ന് വയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തിരുനെല്‍വേലി വീരണം സ്വദേശി ഷണ്മുഖതായ് (36) ആണ് തെന്മല പൊലീസിന്‍റെ പിടിയിലായത്. ഒറ്റക്കല്‍ റെയില്‍വെ സ്റ്റേഷനില്‍ രാവിലെ ട്രെയിനില്‍ എത്തിയ ഷണ്മുഖതായ് വീടിന്‍റെ മുന്‍വശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കയ്യില്‍ കയറി പിടിക്കുകയായിരുന്നു. ഇതുകണ്ട സമീപവാസിയായ യുവതി ഓടിയെത്തിയതോടെ കുട്ടിയെ ഉപേക്ഷിച്ച്, ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ നാട്ടുകാരും ബന്ധുക്കളും ഇവരെ പിന്തുടര്‍ന്നു. ഉറകുന്നില്‍ലെത്തിയ സ്‌ത്രീ, ജീപ്പില്‍ കയറി പുനലൂര്‍ ഭാഗത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ച് തെന്മല പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇവര്‍ രാവിലെ ഒറ്റക്കല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായും ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഒറ്റക്കല്ലില്‍ പാഴ്‌സനേജില്‍ കയറി ഭക്ഷണം വാങ്ങി കഴിച്ചതായും നാട്ടുകാര്‍ പറയുന്നു. അതേസമയം പൊലീസ് നടത്തിയ പരിശോധനയില്‍ സ്‌ത്രീയില്‍ നിന്നും 60,000ത്തോളം രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. ഇത് സംശയത്തിനിടയാക്കിയിട്ടുണ്ട്. സ്വര്‍ണവും പണവും തന്‍റേതാണെന്നാണ് പിടിയിലായ യുവതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് എവിടെ നിന്നെങ്കിലും മോഷ്‌ടിച്ചതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിശദമായ ചോദ്യം ചെയ്യലിനും പരിശോധനകള്‍ക്കും ശേഷം സ്‌ത്രീയെ ശനിയാഴ്‌ച കോടതിയില്‍ ഹാജരാക്കുമെന്ന് തെന്മല എസ്ഐ പ്രവീണ്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.