ETV Bharat / state

ആര്യങ്കാവിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു - കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു

രണ്ടു ദിവസം പഴക്കമുള്ള ജഡം തോട്ടം തൊഴിലാളികളാണ് കണ്ടത്

wild elephant death aryankavu  ആര്യങ്കാവിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു  കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു  elephant death kollam
ആര്യങ്കാവിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു
author img

By

Published : Jun 7, 2022, 9:33 PM IST

കൊല്ലം: ആര്യങ്കാവ് വനം റേഞ്ചിലെ ഇരുളൻ കാട്ടിൽ സ്വകാര്യ ഭൂമിയോട് ചേർന്ന് കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു. രണ്ടു ദിവസം പഴക്കമുള്ള ജഡം തോട്ടം തൊഴിലാളികളാണ് കണ്ടത്. കഴുതുരുട്ടി സ്വദേശി സദാശിവന്‍റെ തോട്ടത്തിലാണ് ആന അപകടത്തില്‍പെട്ടത്.

ആര്യങ്കാവിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു

പുരയിടത്തിലൂടെയുള്ള വൈദ്യുതി ലൈനിൽ തുമ്പിക്കൈ കുരുങ്ങിയ നിലയിലാണ്. തുമ്പികൈ കൊണ്ട് ചക്ക എത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ മരത്തോട് ചേർന്നുള്ള ലൈനിൽ നിന്നും ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഈ ഭാഗത്ത് വനാതിർത്തിയോട് ചേർന്നുള്ള സ്വകാര്യ ഭൂമിയിൽ ആനകൾ ഇറങ്ങി ചക്കയടക്കം വിളകൾ തിന്നുന്നത് പതിവാണ്.

തെന്മല റേഞ്ച് ഓഫീസർ ജയന്‍റെ നേതൃത്വത്തിൽ ആര്യങ്കാവിലെ വനപാലകർ സ്ഥലത്തെത്തി. ചൊവ്വാഴ്‌ച രാവിലെ ആനയെ പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ശേഷം സംസ്‌കരിക്കും. അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് വനപാലകർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.