ETV Bharat / state

ഇട്ടിവയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചുകൊന്നു - കാട്ടുപന്നിയെ കൊല്ലാൻ ഉത്തരവ്

ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

wild boar killed in kollam  wild boar  കാട്ടുപന്നിയെ വെടിവച്ചുകൊന്നു  കാട്ടുപന്നിയെ കൊല്ലാൻ ഉത്തരവ്  ഇട്ടിവ ഗ്രാമപഞ്ചായത്ത് കാട്ടുപന്നി ശല്യം
ഇട്ടിവയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
author img

By

Published : Jun 7, 2022, 4:30 PM IST

കൊല്ലം: ഇട്ടിവയിൽ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. ഉപയോഗശൂന്യമായ കിണറ്റിൽ വീണ പന്നിയെയാണ് വെടിവെച്ചു കൊന്നത്. ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇട്ടിവയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചുകൊന്നു

തുടയനൂർ വട്ടപ്പാട് ബെന്നി തോമസിന്‍റെ റബർതോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് മൂന്നു വയസുള്ള പന്നി വീണത്. കൊട്ടാരക്കരയിൽ നിന്നെത്തിയ പ്രസാദ് സാമുവലാണ് വെടിവെച്ചത്.

ഇട്ടിവ ഗ്രാമപഞ്ചായത്തിൽ ഉടനീളം കാട്ടു പന്നി ശല്യം രൂക്ഷമാണ്. ഇവിടെ കോട്ടുകൽ കൃഷി ഫാം, ചിതറ ഓയിൽ ഫാം എസ്റ്റേറ്റ് എന്നിവ കാട്ടുമൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. ഇതിന് സമീപം കിലോമീറ്ററോളം കാട്ടുപന്നി ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.