കൊല്ലം: ലോക്ക് ഡൗണില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ കിലോമീറ്ററുകൾ നടന്ന് യൂത്ത് കോൺഗ്രസിന്‍റെ പൊതിച്ചോർ വിതരണം. കൊവിഡ് വ്യാപനത്തിനിടയിൽ സ്വന്തം സുരക്ഷ പണയം വച്ച് കൃത്യനിർവഹണം നടത്തുന്ന പൊലീസ്, ആരോഗ്യ പ്രവർത്തകർ, അഗ്നിശമന സേന ഉദ്യോഗസ്ഥർ തുടങ്ങി വഴിയാത്രക്കാർക്കും തെരുവിൽ കഴിയുന്നവർക്കുമാണ് പൊതിച്ചോർ നൽകുന്നത്. കഴിഞ്ഞ 11 ദിവസമായി ഇത് തുടരുന്നു. കെഎസ്‌യു ജില്ലാ സെക്രട്ടറി എസ്‌പി അതുലിന്‍റെ വീട്ടിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശം അനുസരിച്ച് തയ്യാറാക്കിയ പാചകപ്പുരയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഇരുന്നൂറിലധികം ഭക്ഷണ പൊതികളാണ് ദിവസേന തയ്യാറാക്കുന്നത്.
കിലോമീറ്ററുകൾ നടന്ന് യൂത്ത് കോൺഗ്രസിന്‍റെ ഭക്ഷണ വിതരണം - പൊതിച്ചോർ വിതരണം
കഴിഞ്ഞ 11 ദിവസമായി ഇത് തുടരുന്നു. പൊലീസ്, ആരോഗ്യ പ്രവർത്തകർ, അഗ്നിശമന സേന ഉദ്യോഗസ്ഥർ തുടങ്ങി വഴിയാത്രക്കാർക്കും തെരുവിൽ കഴിയുന്നവർക്കുമാണ് പൊതിച്ചോർ നൽകുന്നത്
![കിലോമീറ്ററുകൾ നടന്ന് യൂത്ത് കോൺഗ്രസിന്‍റെ ഭക്ഷണ വിതരണം youth congress food distribution യൂത്ത് കോൺഗ്രസിന്‍റെ ഭക്ഷണ വിതരണം പൊതിച്ചോർ വിതരണം food distribution](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6659884-thumbnail-3x2-kollam.jpg?imwidth=3840)