ETV Bharat / state

ലഹരി നിര്‍മാര്‍ജ്ജനം സര്‍ക്കാരിന്‍റെ മുഖ്യലക്ഷ്യമെന്ന് മന്ത്രി കെ. രാജു

author img

By

Published : Nov 19, 2019, 2:33 AM IST

വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള 90 ദിന തീവ്രയത്‌ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം എസ്.എന്‍. കോളേജ് ഓഡിറ്റോറിയത്തില്‍ മന്ത്രി നിര്‍വഹിച്ചു.

ലഹരി നിര്‍മാര്‍ജ്ജനം സര്‍ക്കാരിന്‍റെ മുഖ്യലക്ഷ്യമെന്ന് മന്ത്രി കെ. രാജു

കൊല്ലം: ലഹരിമുക്ത നവകേരളമെന്ന ലക്ഷ്യം മാതൃകാപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ സാക്ഷാത്കരിക്കുമെന്ന് സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജു. സംസ്ഥാന സര്‍ക്കാര്‍ ബഹുജനപങ്കാളിത്തത്തോടെ നടപ്പിലാക്കി വരുന്ന വിമുക്തി പദ്ധതിയുടെ 90 ദിന തീവ്രയത്‌ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം എസ്.എന്‍. കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ നിയോജകമണ്ഡലങ്ങളും പഞ്ചായത്ത്-വാര്‍ഡ് തലങ്ങളും കേന്ദ്രീകരിച്ച് നവംബര്‍ ഒന്നു മുതല്‍ ജനുവരി 30 വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സ്‌കൂള്‍-കോളജ് തലത്തില്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ വഴി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. നാഷണല്‍ സര്‍വീസ് സ്‌കീം, കുടുംബശ്രീ ,സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ലഹരി വിരുദ്ധ കമ്മിറ്റി രൂപീകരിക്കും. ജനുവരി 25ന് ഓഫീസുകളില്‍ ലഹരി വിരുദ്ധ പരിപാടികളും സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. വിമുക്തിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ബാഡ്ജുകള്‍ എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തിട്ടുണ്ട്. ഡിസംബര്‍ നാലിന് നിശ്ചിത സ്‌കൂളുകളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കും. ഇരുന്നൂറിലധികം ലഹരിവിരുദ്ധ ക്ലബ്ബുകള്‍ക്ക് കോളജുകളിലും രൂപം നല്‍കിയിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ജനുവരി 11, 12 തീയതികളില്‍ ഭവന സന്ദര്‍ശനം, ലഘുലേഖ വിതരണം എന്നിവ നടത്താനും തീരുമാനമായിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് 'ലഹരിക്കെതിരെ കായിക ലഹരി' എന്ന പേരില്‍ വിവിധ പരിപാടികളും സംഘടിപ്പിക്കുമെന്നും മന്ത്രി കെ. രാജു അറിയിച്ചു.

Intro:ലഹരിക്കെതിരെ 90 ദിനം
ലഹരി നിര്‍മാര്‍ജ്ജനം സര്‍ക്കാരിന്റെ ലക്ഷ്യം - മന്ത്രി കെ. രാജുBody:ലഹരിമുക്ത നവകേരളമെന്ന ലക്ഷ്യം മാതൃകാപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ സാക്ഷാത്കരിക്കുമെന്ന് സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജു. സംസ്ഥാന സര്‍ക്കാര്‍ ബഹുജനപങ്കാളിത്തത്തോടെ നടപ്പിലാക്കി വരുന്ന വിമുക്തി പദ്ധതിയുടെ 90 ദിന തീവ്രയത്‌ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം എസ്.എന്‍. കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലങ്ങളും പഞ്ചായത്ത്-വാര്‍ഡ് തലങ്ങളും കേന്ദ്രീകരിച്ചു നവംബര്‍ ഒന്നു മുതല്‍ ജനുവരി 30 വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്‌കൂള്‍-കോളേജ് തലത്തില്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ വഴി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. നാഷണല്‍ സര്‍വീസ് സ്‌കീം, കുടുംബശ്രീ ,സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ലഹരി വിരുദ്ധ കമ്മിറ്റി രൂപീകരിക്കും. ജനുവരി 25ന് ഓഫീസുകളില്‍ ലഹരി വിരുദ്ധ പരിപാടികളും സംഘടിപ്പിക്കും.
വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. വിമുക്തിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ബാഡ്ജുകള്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തിട്ടുണ്ട്. ഡിസംബര്‍ നാലിന് നിശ്ചിത സ്‌കൂളുകളില്‍ അസംബ്ലിയോടൊപ്പം ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കും.
കോളേജുകളില്‍ രൂപീകരിച്ചിട്ടുള്ള ലഹരി വിരുദ്ധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 15ന് ബോധവത്കരണ പരിപാടികളാണ് നടത്തുക. 200 ലധികം ലഹരിവിരുദ്ധ ക്ലബ്ബുകാണ് കോളേജുകളില്‍ പ്രവര്‍ത്തിച്ചു വരുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ജനുവരി 11, 12 തീയതികളില്‍ ഭവന സന്ദര്‍ശനം, ലഘുലേഖ വിതരണം എന്നിവയും നടത്തും.
സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് 'ലഹരിക്കെതിരെ കായിക ലഹരി' എന്ന പേരില്‍ വിവിധ പരിപാടികളും സംഘടിപ്പിക്കും. ജനുവരി 30നാണ് സമാപനം എന്നും അദ്ദേഹം പറഞ്ഞു.Conclusion:ഇ ടി വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.