കൊല്ലം: നിലമേൽ ഭക്ഷ്യസുരക്ഷ ഓഫിസിൽ റെയ്‌ഡിന് എത്തിയ വിജിലൻസ് സംഘത്തിന് ഓഫിസിൽ കയറാൻ കാത്തുനിൽക്കേണ്ടി വന്നത് രണ്ട് മണിക്കൂറോളം. ഭക്ഷ്യ സുരക്ഷ ഓഫിസ് തുറക്കാതെ വന്നതിനെ തുടർന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർക്ക് പുറത്ത് കാത്തുനിൽക്കേണ്ടി വന്നത്. തുടർന്ന് വിജിലൻസ് സംഘം ഭക്ഷ്യ സുരക്ഷ ഓഫിസറെ വിളിച്ചുവരുത്തുകയായിരുന്നു.
12 മണിയോടെയാണ് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥൻ എത്തിയത്. ഓഫിസിലെ രണ്ട് സ്റ്റാഫുകൾ ലീവിലാണെന്നും നിലവിൽ ഡ്യൂട്ടിയിലുള്ള ആൾ എത്താത്തതിലാണ് സ്ഥാപനം തുറക്കാൻ കഴിയാഞ്ഞതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
വിജിലൻസ് പരിശോധനയിൽ സ്ഥാപനം കൃത്യമായി തുറന്നുപ്രവൃത്തിക്കാറില്ല എന്നതടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തി. സ്ഥാപനം തുറക്കാത്തതിനെ തുടർന്ന് നിരവധി തവണ ആളുകൾ വന്നിട്ട് തിരിച്ചുപോകുന്നതായുള്ള പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. സ്ഥാപനം അടച്ചിട്ടിരുന്നതിന് ഡിപ്പാർട്ട്മെന്‍റിൽ നടപടിക്കായി അയച്ചിട്ടുണ്ടെന്ന് വിജിലൻസ് സംഘം പറഞ്ഞു. Vigilance raids in food safety offices
Also Read: Unvaccinated Teachers : വാക്‌സിനെടുക്കാത്ത അധ്യാപകര്‍ 1707, കൂടുതല്‍ മലപ്പുറത്ത്