ETV Bharat / state

പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ വച്ച് പ്രസിഡൻ്റിനെ മർദിച്ചതായി പരാതി - ഡി.അജയകുമാർ ചികിത്സയിൽ

സംഘർഷം തടയാനോ, പ്രസിഡൻ്റിനെ മർദിച്ചവരെ അറസ്റ്റ് ചെയ്യാനോ തയ്യാറാകാത്ത പൊലീസ് ഗുരുതര അലംഭാവം കാട്ടിയെന്ന ആരോപണവും ഉയരുന്നുണ്ട്.

Vettikavala panchayat president beaten up  Vettikavala panchayat president  Vettikavala panchayat president news  D Ajayakumar news  D Ajayakumar beaten up by cpm leader  D Ajayakumar latest news  വെട്ടിക്കവല പഞ്ചായത്ത് പ്രസിഡൻ്റിനെ മർദിച്ചുട  വെട്ടിക്കവല പഞ്ചായത്ത് പ്രസിഡൻ്റ്  വെട്ടിക്കവല പഞ്ചായത്ത് പ്രസിഡൻ്റ് വാർത്ത  വെട്ടിക്കവല പഞ്ചായത്ത് പ്രസിഡൻ്റ്  ഡി.അജയകുമാർ ചികിത്സയിൽ  ഡി.അജയകുമാർ വാർത്ത
വെട്ടിക്കവല പഞ്ചായത്ത് പ്രസിഡൻ്റിനെ മർദിച്ചതായി പരാതി
author img

By

Published : Sep 23, 2021, 12:46 PM IST

Updated : Sep 23, 2021, 1:08 PM IST

കൊല്ലം: വെട്ടിക്കവല പഞ്ചായത്ത് പ്രസിഡൻ്റ് ഡി.അജയകുമാറിനെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പഞ്ചായത്ത് കൗൺസിൽ ഹാളിൽ കടന്ന് മർദിച്ചതായി പരാതി. മർദനമേറ്റ പ്രസിഡൻ്റ് കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷം തടയാനോ, പ്രസിഡൻ്റിനെ മർദിച്ചവരെ അറസ്റ്റ് ചെയ്യാനോ തയ്യാറാകാത്ത പൊലീസ് ഗുരുതര അലംഭാവം കാട്ടിയെന്ന ആരോപണമുണ്ട്. എന്നാൽ പ്രസിഡൻ്റിനെ മർദിച്ചെന്ന പ്രചരണം വ്യാജമാണെന്ന് സിപിഎം നേതൃത്വം അറിയിച്ചു.

ആംബുലൻസ് ഡ്രൈവറുടെ വ്യാജ തിരിച്ചറിയൽ കാർഡ് കണ്ടെത്തിയ സംഭവത്തിൽ ദിവസങ്ങളായി പ്രതിപക്ഷം പഞ്ചായത്തിൽ സമരത്തിലാണ്. എന്നാൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടെയാണ് കൗൺസിൽ യോഗം നടന്നതും 23 അജൻഡയും പ്രസിഡൻ്റ് അവതരിപ്പിച്ചതും. മിനിറ്റ്സിൽ കരട് കേൾക്കണമെന്ന് പ്രതിപക്ഷാംഗങ്ങൾ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സെക്രട്ടറി ആവശ്യം നിരാകരിച്ചതിനെ ചൊല്ലി ഭരണ പ്രതിപക്ഷാംഗങ്ങൾ വാക്കേറ്റത്തിലായി.

പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ വച്ച് പ്രസിഡൻ്റിനെ മർദിച്ചതായി പരാതി

ഇതിനിടയിലാണ് കൗൺസിൽ ഹാളിലേക്ക് കടന്നു കയറിയ സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി ചന്ദ്ര പ്രകാശ്, പ്രസിഡൻ്റിൻ്റെ കോളറിൽ പിടിച്ച് വലിക്കുകയും മർദിക്കുകയും ചെയ്‌തതെന്നാണ് പരാതി. രണ്ട് മണിക്കൂറോളം സംഘർഷവും സമരവും നീണ്ടിട്ടും പൊലീസ് ആരെയും അറസ്റ്റ് ചെയ്‌തില്ല. അതേ സമയം സംഭവത്തിൽ രണ്ട് കേസുകൾ എടുത്തുവെന്ന് പൊലീസ് അറിയിച്ചു.

ALSO READ: 'വെമ്പായം' ആയുധമാക്കി 'ഈരാറ്റുപേട്ട'യെ പ്രതിരോധിക്കാന്‍ സിപിഎം

Last Updated : Sep 23, 2021, 1:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.