ETV Bharat / state

കലോത്സവത്തിലെ സ്വാഗതഗാന വിവാദം; നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി - kerala youth festival

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവതരിപ്പിച്ച സ്വാഗതഗാനത്തിൽ മുസ്‌ലിം വേഷധാരിയെ ഭീകരനാക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് വി ശിവൻകുട്ടി പറഞ്ഞു.

കൊല്ലം  v sivankutty  Education minister  kerala youth festival welcome song controversy  കലോത്സവത്തിലെ സ്വാഗത ഗാന വിവാദം  സ്വാഗത ഗാന വിവാദം വിദ്യാഭ്യാസ മന്ത്രി  സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ  മുസ്ലീം വേഷധാരിയെ ഭീകരനാക്കി  കൊല്ലം  kerala youth festival
വി ശിവൻകുട്ടി
author img

By

Published : Jan 10, 2023, 7:19 PM IST

കലോത്സവത്തിലെ സ്വാഗതഗാന വിവാദം

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വാഗത ഗാനം അവതരിപ്പിച്ച സംഘത്തിന് ഇനി അവസരം നൽകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വേദിയിൽ അവതരിപ്പിക്കും മുൻപ് സ്വാഗത ഗാനം പരിശോധിച്ചിരുന്നു. പക്ഷേ ഡ്രസ് റിഹേഴ്‌സൽ കണ്ടിരുന്നില്ലെന്നും മന്ത്രി കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സ്വാഗത ഗാനത്തിലെ പരാമർശവിധേയമായ ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്‍റെ നിലപാടല്ല. സ്‌കൂള്‍ കലോത്സവത്തിന്‍റെ ഓരോ വിഭാഗവും നിയന്ത്രിക്കുന്നത് അധ്യാപക സംഘടനകളാണ്. എന്തുകൊണ്ടാണ് വീഴ്‌ച ഉണ്ടായതെന്ന് അറിയില്ല. പരിശോധിച്ച് നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.