ETV Bharat / state

ഉത്ര വധം; കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുള്ളത് ഭര്‍ത്താവ് സൂരജിനെ മാത്രം - ഉത്ര വധം

സൂരജിന് അണലിയെ വിറ്റ പാമ്പുപിടിത്തക്കാരന്‍ സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. കേസില്‍ പ്രത്യേക അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിച്ചു

Uthra murder; Only her husband Sooraj has been added as a defendant  Uthra murder  ഉത്ര വധം  ഉത്ര വധം; കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുള്ളത് ഭര്‍ത്താവ് സൂരജിനെ മാത്രം
ഉത്ര വധം
author img

By

Published : Aug 12, 2020, 1:01 PM IST

കൊല്ലം: ഉത്ര കൊലക്കേസില്‍ കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കാനിരിക്കെ കേസിൽ പ്രതി ചേര്‍ത്തിട്ടുള്ളത് ഭര്‍ത്താവ് സൂരജിനെ മാത്രം. ഗാര്‍ഹിക പീഢനവുമായി ബന്ധപ്പെട്ട ഒരു കേസിനുകൂടി കുറ്റപത്രം തയ്യാറാക്കുന്നുണ്ട്. ഇതില്‍ സൂരജിന് പുറമെ പിതാവ് സുരേന്ദ്രനെയും അമ്മ രേണുകയേയും പ്രതി ചേർക്കും. കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്‍റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. അശോകന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട്, ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്, സൈബര്‍ റിപ്പോര്‍ട്ട് എന്നിവയടക്കം ശാസ്ത്രീയ തെളിവുകളും ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ഇനങ്ങളിലുമുള്ള പാമ്പുകളുടെ രീതികളും വിഷവും സംബന്ധിച്ച വിവരങ്ങളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ട്. സൂരജിന് അണലിയെ വിറ്റ പാമ്പുപിടിത്തക്കാരന്‍ സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. കേസില്‍ പ്രത്യേക അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിച്ചു. അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര കഴിഞ്ഞ മെയ് ഏഴിനാണ് പാമ്പുകടിയേറ്റ് മരിച്ചത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.