കൊല്ലം: അഞ്ചൽ ഉത്ര കൊലക്കേസിൽ കുറ്റപത്രം വെള്ളിയാഴ്‌ച സമർപ്പിക്കും. ഇന്ന് കുറ്റപത്രം സമർപ്പിക്കുമെന്നാണ് അറിയിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. പുനലൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമർപ്പിക്കുക. ഉത്രയുടെ ഭർത്താവ് സൂരജ് മാത്രമാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. അതേസമയം, പാമ്പുപിടിത്തക്കാരൻ സുരേഷിനെതിരെ കുറ്റപത്രം വനം വകുപ്പ് കോടതിയിൽ സമർപ്പിച്ചു. സുരേഷിനെ ക്രൈംബ്രാഞ്ച് മാപ്പു സാക്ഷിയാക്കിയതിനാൽ സ്വാഭാവിക ജാമ്യം തടയാനാണ് വനം വകുപ്പ് തിടുക്കത്തിൽ കുറ്റപത്രം സമർപ്പിച്ചത്.
ഉത്ര വധം; കുറ്റപത്രം വെള്ളിയാഴ്‌ച സമർപ്പിക്കും - ഉത്ര വധത്തിൽ കുറ്റപത്രം വെള്ളിയാഴ്‌ച
പുനലൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമർപ്പിക്കുക. ഉത്രയുടെ ഭർത്താവ് സൂരജ് മാത്രമാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.