കൊല്ലം: പാരിപ്പള്ളിക്ക് സമീപം പുത്തൻകുളത്ത് കെട്ടിടത്തിന്റെ ഭിത്തി തകർന്ന് വീണ് രണ്ടുപേർ മരിച്ചു. രണ്ടുപേർ രക്ഷപ്പെട്ടു. കല്ലുവാതുക്കൽ ഇടിയംവിള സ്വദേശി രഞ്ജിത്ത്, ഭരതന്നൂർ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. വിഷ്ണു, സുധി എന്നിവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇവരെ കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ കിടന്നുറങ്ങുകയായിരുന്ന ഇവരുടെ മുകളിലേക്ക് കെട്ടിടത്തിന്റെ ഭിത്തി തകർന്ന് വീഴുകയായിരുന്നു. ശക്തമായ മഴയെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്ന് വീണത്. ജില്ലാ കലക്ടർ, ചാത്തന്നൂർ എ.സി.പി തുടങ്ങിയവർ സ്ഥലത്തെത്തി.
പാരിപ്പള്ളിയില്‍ കെട്ടിടം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു - Two people were killed when the building collapsed
കെട്ടിടത്തിൽ കിടന്നുറങ്ങുകയായിരുന്ന ഇവരുടെ മുകളിലേക്ക് കെട്ടിടത്തിന്റെ ഭിത്തി തകർന്ന് വീഴുകയായിരുന്നു. രക്ഷപ്പെട്ട രണ്ട് പേരെ കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്ലം: പാരിപ്പള്ളിക്ക് സമീപം പുത്തൻകുളത്ത് കെട്ടിടത്തിന്റെ ഭിത്തി തകർന്ന് വീണ് രണ്ടുപേർ മരിച്ചു. രണ്ടുപേർ രക്ഷപ്പെട്ടു. കല്ലുവാതുക്കൽ ഇടിയംവിള സ്വദേശി രഞ്ജിത്ത്, ഭരതന്നൂർ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. വിഷ്ണു, സുധി എന്നിവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇവരെ കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ കിടന്നുറങ്ങുകയായിരുന്ന ഇവരുടെ മുകളിലേക്ക് കെട്ടിടത്തിന്റെ ഭിത്തി തകർന്ന് വീഴുകയായിരുന്നു. ശക്തമായ മഴയെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്ന് വീണത്. ജില്ലാ കലക്ടർ, ചാത്തന്നൂർ എ.സി.പി തുടങ്ങിയവർ സ്ഥലത്തെത്തി.
കൊല്ലം പാരിപ്പള്ളിക്ക് സമീപം പുത്തൻകുളത്ത് കെട്ടിടത്തിന്റെ ഭിത്തി തകർന്ന് മണ്ണിടിഞ്ഞിറങ്ങി മണ്ണിനടിയിൽപ്പെട്ട് രണ്ടുപേർ മരിച്ചു. രണ്ടുപേർ രക്ഷപ്പെട്ടു. കല്ലുവാതുക്കൽ ഇടിയംവിള സ്വദേശി രഞ്ജിത്ത്, ഭരതന്നൂർ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. വിഷ്ണു, സുധി എന്നിവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇവരെ കൊല്ലം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൽ കിടന്നുറങ്ങുകയായിരുന്ന ആനപ്പാപ്പാൻമാരായ ഇവരുടെ മുകളിലേക്ക് കെട്ടിടത്തിന്റെ ഭിത്തി തകർന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പുലർച്ചെ മൂന്നര മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത്, രാത്രി ശക്തമായ മഴയായിരുന്നു. ജില്ലാ കളക്ടർ , ചാത്തന്നൂർ എ. സി. പി. തുടങ്ങിയവർ സ്ഥലത്തെത്തി.
Conclusion: