കൊല്ലം: ചടയമംഗലത്ത് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. അമ്പലംകുന്ന് സ്വദേശി ഷെഹിൻ (21), ഓയൂർ കാളവയൽ സ്വദേശി മുഹമ്മദ് (20) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി റോഡിന് സമീപം ഇരുന്ന ബൈക്ക് പ്രതികൾ ഉരുട്ടി കൊണ്ട് പോകുന്നത് കണ്ട വ്യാപാരികൾ ചടയമംഗലം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസിനെ കണ്ട പ്രതികൾ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപെടാൻ ശ്രമിച്ചു. തുടർന്ന് എസ്.ഐ ശരത് ലാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടി. പ്രതികൾക്കെതിരെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസുകളും അടിപിടി കേസുകളും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.
ചടയമംഗലത്ത് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ - Two arrested
അമ്പലംകുന്ന് സ്വദേശി ഷെഹിൻ (21), ഓയൂർ കാളവയൽ സ്വദേശി മുഹമ്മദ് (20) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി റോഡിന് സമീപം ഇരുന്ന ബൈക്ക് പ്രതികൾ ഉരുട്ടി കൊണ്ട് പോകുന്നത് കണ്ട വ്യാപാരികൾ ചടയമംഗലം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.