കൊല്ലം: കൊല്ലം തീരത്ത് കടലാമ ചത്തടിഞ്ഞു. കൊല്ലം ബീച്ചിൽ ലൈഫ് ഗാർഡ് ടവറിന് സമീപമാണ് കടലാമ കരയ്‌ക്കടിഞ്ഞത്. ആമയ്‌ക്ക് ആറുകിലോയ്‌ക്ക് മുകളിൽ തൂക്കം തോന്നിക്കും. പ്രായപൂർത്തിയായ ഒരു ആമയ്ക്ക് ഇരുപത് കിലോയ്ക്ക് മുകളിൽ തൂക്കം വരും.
ലൈഫ് ഗാർഡുകൾ വനം വകുപ്പിനെ വിവരം അറിയിച്ചതിനെത്തുടർന്ന് അഞ്ചൽ ഫോറസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥർ എത്തി മേൽനടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം ഫാക്‌ടറിയിൽ നിന്ന് ഫർണസ് ഓയിൽ ചോർന്ന് കടലിൽ ഒഴുകിയത് മൂലമാണ് കടലാമകൾ ചത്ത് പൊങ്ങിയതെന്നാണ് നിഗമനം. നേരത്തെ തിരുവനന്തപുരത്തും കടലാമ ചത്ത് പൊങ്ങിയിരുന്നു.