ETV Bharat / state

ഓണക്കാലത്ത് സജീവമായി പരമ്പരാഗത പപ്പട മേഖല - പപ്പട നിര്‍മാണം

അസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ധനവ് ഇവര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്

Traditional papadam makers Traditional papadam Onam news ഓണം വാര്‍ത്തകള്‍ പപ്പട നിര്‍മാണം നാടൻ പപ്പടം
ഓണക്കാലത്ത് സജീവമായി പരമ്പരാഗത പപ്പട നിര്‍മാതാക്കള്‍
author img

By

Published : Aug 26, 2020, 3:29 PM IST

Updated : Aug 26, 2020, 8:03 PM IST

കൊല്ലം: കൊവിഡ് പ്രതിസന്ധിക്കുള്ളിലും ഓണ സദ്യയില്‍ പ്രധാനിയായ പപ്പടം ഉണ്ടാക്കുന്നതില്‍ സജീവമാണ് കൊട്ടാരക്കരയിലെ ഒരു കുടുംബം. പടിഞ്ഞാറ്റിൻകര സ്വദേശികളായ ബാബുവും ഭാര്യ ലളിതയുമാണ് മുപ്പതുവർഷമായി പരമ്പരാഗത രീതിയിൽ പപ്പട നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. തലമുറകൾ കൈമാറി വന്ന തൊഴിൽ നിർത്തി വയ്‌ക്കേണ്ട നിരവധി സാഹചര്യങ്ങൾ ഇവർക്ക് വന്നെങ്കിലും അതിനെയെല്ലാം അതിജീവിക്കുകയാണ്. എന്നാല്‍ പപ്പട നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വില വർധനവ് ഇവര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. യന്ത്ര നിര്‍മിത പപ്പടങ്ങള്‍ മാര്‍ക്കറ്റിലെത്തിയതും ലോക്ക് ഡൗണുമെല്ലാം ഇവരെ ബാധിച്ചിട്ടുണ്ട്.

ഓണക്കാലത്ത് സജീവമായി പരമ്പരാഗത പപ്പട മേഖല

നിശ്ചിത അനുപാതത്തിൽ അപ്പക്കാരവും ഉപ്പും ചേർത്ത വെള്ളം തിളപ്പിച്ച് അരിച്ചെടുത്തതിനുശേഷം ഉഴുന്നുപൊടി ചേർത്ത് കുഴച്ചാണ് പപ്പടം നിർമിക്കുന്നത്. പരസ്‌പരം ഒട്ടാതിരിക്കാൻ അരിപ്പൊടി തൂകി വെയിലത്ത് വെച്ച് ഉണക്കിയതിന് ശേഷമാണ് കവറിനുള്ളിൽ നിറയ്ക്കുന്നത്. മായം കലർന്ന പപ്പടങ്ങൾ വിപണി കീഴടക്കിയതും പരമ്പരാഗത പപ്പടനിർമാണ തൊഴിലാളികളെ ബാധിച്ചിട്ടുണ്ട്. പരമ്പരാഗത പപ്പട നിർമാണ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായുള്ള നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.

Last Updated : Aug 26, 2020, 8:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.