കൊല്ലം : രാത്രിയിൽ ജനൽപാളി തകർത്ത് വീടിനകത്ത് കയറി മോഷണം. കൊല്ലം പുനലൂർ ഹൈസ്‌കൂൾ വാർഡിൽ വാഴവിളയിൽ നൗഷാദിന്‍റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്. മോഷ്‌ടാവുമായുള്ള പിടിവലിയിൽ നൗഷാദിന്‍റെ ഭാര്യ മുബീനയുടെ ഒന്നര പവൻ സ്വര്‍ണമാലയുടെ പകുതി നഷ്‌ടപ്പെട്ടു.
കമ്പി കൊണ്ട് ജനൽപാളി തകർത്ത ശേഷം അതുവഴിയാണ് കള്ളൻ അകത്തുകയറിയത്. അടുക്കളയിൽ നിന്നും ഭക്ഷണമെടുത്ത് വീടിന് പുറത്ത് കൊണ്ടുവച്ച് കഴിച്ച ശേഷമായിരുന്നു മോഷണം.
മൊബൈൽ വെളിച്ചത്തിലായിരുന്നു മോഷണശ്രമം. നിലവിളിച്ചപ്പോഴേക്കും മോഷ്‌ടാവ് ഓടിരക്ഷപ്പെട്ടു. മാലയുടെ പകുതിയും, അടുക്കളയിൽ നിന്ന് വെട്ടരിവാളുമായാണ് കള്ളന്‍ കടന്നുകളഞ്ഞത്. സംഭവത്തിൽ കേസെടുത്ത പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.