ETV Bharat / state

മുളങ്കാടകം ദേവി ക്ഷേത്രത്തിൽ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് മോഷണം

author img

By

Published : Jan 27, 2021, 4:31 PM IST

കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തില്‍ തീപിടിത്തം ഉണ്ടായിരുന്നു

theft at Mulamkadakam temple  kollam  kollam district news  മുളങ്കാടകം ദേവി ക്ഷേത്രത്തിൽ മോഷണം  മുളങ്കാടകം ദേവി ക്ഷേത്രം  crime news  crime latest news  kollam crime news
മുളങ്കാടകം ദേവി ക്ഷേത്രത്തിൽ മോഷണം

കൊല്ലം: മുളങ്കാടകം ദേവി ക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചികൾ കുത്തിതുറന്ന് പണം കവർന്നു. ക്ഷേത്രത്തിലെ സിസിടിവിയിൽ നിന്നും മോഷ്‌ടാവിന്‍റെ ദൃശ്യം ലഭിച്ചെങ്കിലും വ്യക്തമല്ല. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തില്‍ തീപിടിത്തമുണ്ടായിരുന്നു.

മുളങ്കാടകം ദേവി ക്ഷേത്രത്തിൽ മോഷണം

അഗ്നിബാധയിൽ ക്ഷേത്രത്തിന്‍റെ മുൻഭാഗം കത്തി നശിച്ചിരുന്നു. ഈ കത്തിയ ഭാഗത്ത് കൂടിയാണ് മോഷ്‌ടാവ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചത്. തട്ട് തകർത്ത് ശ്രീകോവിലിനുള്ളിൽ പ്രവേശിച്ച മോഷ്‌ടാവ് പ്രതിഷ്‌ഠക്ക് മുന്നിൽ ഇരുന്ന കാണിക്കവഞ്ചിയുടെ പൂട്ട് തകർത്താണ് പണം മോഷ്ടിച്ചത്. ഉപപ്രതിഷ്‌ഠക്ക് മുന്നിലെ കാണിക്കവഞ്ചി തകർത്തും പണം അപഹരിച്ചു. മോഷ്‌ടാവിന്‍റേതെന്ന് സംശയിക്കുന്ന സൈക്കിൾ ക്ഷേത്രത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെത്തി. സുരക്ഷാ ജീവനക്കാരനാണ് ക്ഷേത്രത്തിലെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് പൊലീസിൽ വിവരം അറിയിച്ചത്.

വെസ്റ്റ് പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും എത്തി തെളിവുകൾ ശേഖരിച്ചു. ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന മൂന്ന് സിസിടിവി ക്യാമറകൾ നശിപ്പിച്ചതിന് ശേഷമാണ് മോഷണം നടത്തിയത്. പുറത്ത് സ്ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്നും മോഷ്‌ടാവിന്‍റേതെന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വ്യക്തമായി ആളെ കാണാൻ സാധിക്കുന്നില്ല. ഏതാനും മാസങ്ങൾക്ക് മുമ്പും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.