ETV Bharat / state

കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം പുറത്തെടുത്തത് 14 മണിക്കൂറിന് ശേഷം

പൊലീസും അഗ്നി രക്ഷ സേനയും നാട്ടുക്കാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്

കിണറിലകപ്പെട്ട തൊഴിലാളി മരിച്ചു  കിണറിടിഞ്ഞു  കിണറിടിഞ്ഞ് വീണ് മരിച്ചു  the employ of well death  well death  കിണറ്റില്‍ അപകടം  കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം
കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം
author img

By

Published : May 5, 2022, 12:34 PM IST

Updated : May 5, 2022, 2:10 PM IST

കൊല്ലം: കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി കിണറിടിഞ്ഞ് വീണു മരിച്ചു. എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാറാണ് മരിച്ചത്. കൊല്ലംകുണ്ടറ വെള്ളിമണ്ണില്‍ ബുധനാഴ്‌ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. പൊലീസും അഗ്നി രക്ഷ സേനയും നാട്ടുകാരും ചേര്‍ന്ന് 14 മണിക്കൂര്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

പൊലീസും അഗ്നി രക്ഷ സേനയും നാട്ടുക്കാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്

മണ്ണുമാന്തികള്‍ എത്തിച്ച് കിണറിന്‍റെ വശങ്ങള്‍ പൊളിച്ച് മാറ്റി പുറത്തെടുത്ത മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്ഥലം എം എൽ എ പി സി വിഷ്ണുനാഥ്, പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യാ ജയകുമാർ, വില്ലേജ് ആഫീസർ ജയകുമാർ, കുണ്ടറ സി ഐ മഞ്ജുലാൽ, പഞ്ചായത്ത് സെക്രട്ടറി ബാബുരാജ്, പെരിനാട് ഗ്രാമപഞ്ചായത്തംഗങ്ങള്‍, ചിറ്റുമലബ്ളോക്ക് അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയിരുന്നു.

also read: ചെങ്ങന്നൂരിൽ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; 2 മരണം

Last Updated : May 5, 2022, 2:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.