ETV Bharat / state

കൊല്ലം കോർപ്പറേഷനിൽ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ നടന്നു

കൊല്ലം കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുതിര്‍ന്ന അംഗം ജോർജ് ഡി. കാട്ടിലിന് ജില്ലാ കലക്ടർ ബി. അബ്ദുൾ നാസർ സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

Kollam Corporation  കൊല്ലം കോർപ്പറേഷൻ  പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ നടന്നു  Kollam Corporation  new governing body took place at the Kollam Corporation  swearing ceremony
കൊല്ലം
author img

By

Published : Dec 21, 2020, 2:27 PM IST

കൊല്ലം: കൊല്ലം കോർപ്പറേഷനിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടന്നത്. കൊല്ലം കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുതിര്‍ന്ന അംഗം ജോർജ് ഡി. കാട്ടിലിന് ജില്ലാ കലക്ടർ ബി. അബ്ദുൾ നാസർ സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

കൊല്ലം

തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അമ്പത്തിനാല് അംഗങ്ങൾക്ക് ജോർജ് ഡി. കാട്ടിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലയിലെ മുതിർന്ന നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. അധികാരമേൽക്കുന്ന പുതിയ ഭരണസമിതിക്ക് നേതാക്കൾ അഭിവാദ്യം അർപ്പിച്ചു. രാജ്യസഭാംഗം കെ. സോമപ്രസാദ് എംപി, എംഎൽഎമാരായ മുല്ലക്കര രത്നാകരൻ, എം. മുകേഷ്, എം. നൗഷാദ്, സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സിപിഎം സംസ്ഥാന സെക്രട്ടറിേയറ്റംഗം കെ.എൻ. ബാലഗോപാൽ, ബിജെപി ജില്ലാ പ്രസിഡന്‍റ് ബി.ബി. ഗോപകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. യുഡിഎഫിന്‍റെ മുതിർന്ന നേതാക്കളാരും തന്നെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.