ETV Bharat / state

കേരളത്തില്‍ ബാഹ്യ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രാജ്നാഥ് സിങ്

കേരളത്തില്‍ ജാഗ്രത അനിവാര്യമാണ്. പ്രതിസന്ധിയെ നേരിടാന്‍ സൈന്യം സുസജ്ജമാണ്.

author img

By

Published : Sep 27, 2019, 9:37 PM IST

Updated : Sep 27, 2019, 11:29 PM IST

അമൃതാനന്ദമയി

കൊല്ലം:കേരളം തീരദേശത്തോട് ചേർന്ന് കിടക്കുന്നതിനാൽ ബാഹ്യമായ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത അനിവാര്യമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഏത് പ്രതിസന്ധിയെയും നേരിടാൻ രാജ്യത്തെ തീരദേശ-നാവിക സേനകള്‍ സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ അറുപത്തിയാറാം പിറന്നാള്‍ ആഘോഷത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം അമൃതപുരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മാതാ അമൃതാനന്ദമയി ദേവിയുടെ ആധ്യാത്മിക ജീവിതം ലോകത്തിന്‍റെ മുഴുവൻ മുക്തിക്ക് വേണ്ടിയെന്ന് രാജ്നാഥ് സിങ് പറഞ്ഞു. പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി ഭാര്യാസമേതനായാണ് എത്തിയത്.

ലോകത്തിന് മുഴുവൻ സഹായമെത്തിക്കുവാനായാണ് അമ്മ നിലകൊള്ളുന്നത്. രാജ്യസുരക്ഷക്കായി ജീവൻ ബലിയർപ്പിക്കുന്ന ധീര ജവാന്മാരുടെ കുടുംബങ്ങളെ പലരും അംഗീകരിക്കുന്നില്ല. എന്നാൽ അത്തരം പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്ന അമ്മയുടെ സേവനം പ്രശംസനാർഹമാണ്. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബങ്ങൾക്കുള്ള അമൃതാനന്ദമഠത്തിന്‍റെ ധനസഹായം പ്രതിരോധ മന്ത്രി കൈമാറി. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതമാണ് നൽകിയത്.

Intro:അമൃതാനന്ദമയി ദേവിയുടെ ആധ്യാത്മിക ജീവിതം ലോകത്തിന്റെ മുഴുവൻ മുക്തിയ്ക്കു വേണ്ടിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്Body:അമൃതാനന്ദമയി ദേവിയുടെ ആധ്യാത്മിക ജീവിതം ലോകത്തിന്റെ മുഴുവൻ മുക്തിയ്ക്കു വേണ്ടിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
അമ്മയുടെ അറുപത്തിയാറാംപിറന്നാൾ ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അമൃതപുരിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ അംഗീകരിക്കുകയും അവരുടെ കുടുംബങ്ങൾക്ക് സഹായമൊരുക്കുകയും ചെയ്ത അമ്മയെ പിറന്നാൾ ആഘോഷ വേദിയിൽ പ്രതിരോധ മന്ത്രി പ്രശംസിച്ചു. അമ്മയുടെ അറുപത്തിയാറാം പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഭാര്യാസമേതനായാണ് എത്തിയത്. അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ അധ്യക്ഷനായ ചടങ്ങിൽ ജന്മദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രാജ്നാഥ് സിംഗ് നിർവ്വഹിച്ചു.
ലോകത്തിന് മുഴുവൻ സഹായം മെത്തിക്കുവാനായാണ് അമ്മ നില കൊള്ളുന്നതെന്നും അമ്മയുടെ അധ്യാത്മിക ജീവിതം ലോകത്തിന് മുഴുവൻ മുക്തി നൽകാനാണെന്നും
ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷയ്ക്കായി ജീവൻ ബലിയർപ്പിക്കുന്ന ധീര ജവാന്മാരുടെ കുടുംബങ്ങളെ പലരും അംഗീകരിക്കുന്നില്ല. എന്നാൽ അത്തരം പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്ന അമ്മയുടെ സേവനം പ്രശസനാർഹമാണ്. കേരളം തീരദേശത്തോട് ചേർന്ന് കിടക്കുന്നതിനാൽ ബാഹ്യമായ ആക്രമണത്തിന് സാധ്യതയുണ്ട്. അതിനാൽ ജാഗ്രത അനുവാര്യമാണ്. അതേ സമയം, ഏത് പ്രതിസന്ധിയെയും നേരിടാൻ നമ്മുടെരാജ്യത്തെ തീരദേശ, നാവിക സേനകളടക്കം സുസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 സി ആർ പി എഫ് ജവാന്മാരുടെ കുടുംബങ്ങൾക്കുള്ള അമൃതാനന്ദമoത്തിന്റെ ധനസഹായം പ്രതിരോധ മന്ത്രി കൈമാറി. ഓരോ കുടുംബത്തിനും അഞ്ചു ലക്ഷം രൂപ വീതമാണ് നൽകിയത്.
Conclusion:ഇ ടി. വി ഭാരത് കൊല്ലം
Last Updated : Sep 27, 2019, 11:29 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.