കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്‌ടാവ് വെള്ളംകുടി ബാബു പിടിയിൽ. കുളത്തൂപ്പുഴ ചണ്ണപ്പേട്ട സ്വദേശിയും 49കാരനുമായ ബാബുവാണ് കുളത്തൂപ്പുഴ പൊലീസിന്‍റെ പിടിയിലായത്. അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതകശ്രമകേസിൽ തൃശൂർ അതിസുരക്ഷാ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയതാണ് ബാബു. കൂട്ടാളിയായ മറ്റൊരു കുളത്തൂപ്പുഴ സ്വദേശിയോടൊപ്പം താമസിച്ചു വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ബാബുവിനെ സാഹസികമായി പിടികൂടിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ഡാൻസാഫ് ടീം നടത്തിയ ചോദ്യം ചെയ്യലിൽ ഏരൂർ, കടക്കൽ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ നടന്ന മോഷണ കേസുകൾ ഇയാളാണ് ചെയ്തതെന്ന് വെളിപ്പെടുത്തി. കടക്കൽ എസ്.ഐ അശോക് കുമാർ, പൊലീസുകാരായ പ്രസാദ് വർഗീസ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കുപ്രസിദ്ധ മോഷ്‌ടാവ് ബാബു പിടിയില്‍ - velalmkudi babu
കുളത്തൂപ്പുഴ ചണ്ണപ്പേട്ട സ്വദേശിയായ ബാബുവിനെ കുളത്തൂപുഴ പൊലീസാണ് പിടികൂടിയത്