കൊല്ലം: കൊല്ലം കടയ്ക്കലിലെ ജനവാസ മേഖലയിൽ നിന്നും മലമ്പാമ്പിനെ പിടികൂടി. കടയ്ക്കൽ മാറ്റിടാം പാറയിൽ മീനയുടെ വീട്ടിലെ താറാവ് കൂട്ടില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. താറാവിന്‍റെ കൂട്ടിൽ ഇര തേടിയെത്തിയതായിരുന്നു. വീട്ടുകാർ വളർത്തിയ താറാവുകളെ പാമ്പ് ഭക്ഷണമാക്കി.
ALSO READ: കൊടകര കുഴൽപ്പണക്കേസ് : കെ സുരേന്ദ്രന്‍റെ സെക്രട്ടറിയെ ചോദ്യം ചെയ്യും
ആറ് താറാവുണ്ടായിരുന്ന കൂട്ടിൽ നിന്നും നാലെണ്ണത്തിനെ പാമ്പ് അകത്താക്കി. താറാവുകളെ തുറന്ന് വിടാൻ കൂട് തുറന്നപ്പോഴാണ് വീട്ടുകാർ പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചു. പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. വനം വകുപ്പ് ജീവനക്കാരെത്തി പാമ്പിനെ പിടികൂടിയ ശേഷം, വനം വകുപ്പിന്‍റെ അഞ്ചൽ ഓഫീസിലേക്ക് കൊണ്ട് പോയി.