ETV Bharat / state

ക്വാറന്‍റൈനിൽ താമസിപ്പിക്കാൻ കൊണ്ടുവന്ന ആളുകളെ നാട്ടുകാർ തടഞ്ഞതായി പരാതി

കർണാടകയിൽ ജോലിചെയ്‌തിരുന്ന കൊല്ലംകോട് സ്വദേശികളെ ആംബുലൻസിൽ സ്ഥലത്ത് എത്തിച്ചപ്പോഴാണ് പ്രദേശവാസികൾ തടഞ്ഞത്.

കൊല്ലം  കൊട്ടാരക്കര അമ്പലംകുന്ന്  ക്വാറന്‍റൈൻ സംവിധാനം  ഹോം ക്വാറന്‍റൈൻ  കർണാടകയിൽ ജോലിചെയ്‌തിരുന്ന കൊല്ലംകോട് സ്വദേശികൾ  കലക്‌ടർ  the locals protest  home quarantine  kollam quarantine news  people came back from karanataka  collector's order
ക്വാറന്‍റൈനിൽ താമസിപ്പിക്കാൻ കൊണ്ടുവന്ന ആളുകളെ നാട്ടുകാർ തടഞ്ഞതായി പരാതി
author img

By

Published : Jun 7, 2020, 10:42 PM IST

കൊല്ലം: കൊട്ടാരക്കര അമ്പലംകുന്നിൽ ക്വാറന്‍റൈനിലേക്കായി കൊണ്ടുവന്നവരെ നാട്ടുകാർ തടഞ്ഞതായി പരാതി. കൊല്ലംകൊട് നിവാസികളായ അഞ്ചുപേരെയാണ് ആംബുലൻസിൽ നിന്നും ഇറക്കാതെ നാട്ടുകാർ തടഞ്ഞത്. ജില്ലാ കലക്‌ടറുടെ നിർദേശപ്രകാരമായിരുന്നു കർണാടകയിൽ ജോലിചെയ്‌തിരുന്ന കൊല്ലംകോട് സ്വദേശികളെ ആംബുലൻസിൽ സ്ഥലത്ത് എത്തിച്ചത്. സമീപവാസികളുടെ പ്രതിഷേധം ശക്തമായതോടെ പൂയപ്പള്ളി പൊലീസിന്‍റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മറ്റൊരിടത്തേക്ക് മാറ്റാനുള്ള ചർച്ചകൾ നടക്കുകയും ഒടുവിൽ പുനലൂർ ആർടിഒയുടെ സഹായത്താൽ കടയ്ക്കൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് അഞ്ചുപേരെയും മാറ്റുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.