കൊല്ലം: ജില്ലയിൽ എത്തുന്ന പ്രവാസികളിൽ ഗൃഹനിരീക്ഷണത്തിൽ കഴിയാൻ സൗകര്യമുള്ളവർ ഇനി മുതൽ മുറി നിരീക്ഷണത്തിലേക്ക് മാറണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽ ഉള്ളവരും വീടുകളിലേക്ക് എത്തുമ്പോൾ മുറിയിൽ നിരീക്ഷണത്തിലാവണം.
ഒരു ഗൃഹത്തിലുള്ളവരാകെ നിരീക്ഷണത്തിൽ പോകാതെ പ്രവാസികളായി എത്തുന്നവർ മാത്രം മറ്റുള്ളവരുമായി സമ്പർക്കത്തിലാവാതെ മുറിയിൽ സുരക്ഷിതരായി പാർക്കണമെന്നും മന്ത്രി പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതി ജില്ലയിൽ ഊർജ്ജിതമായി നടപ്പാക്കാൻ ഏവരും ശ്രമിക്കണം എന്നും മന്ത്രി അഭ്യർഥിച്ചു.