ETV Bharat / state

തെരഞ്ഞെടുപ്പ് ഗോദയിൽ സൗഹൃദം കൈവിടാതെ അധ്യാപികമാർ - villakudi panchayath

കോണ്‍ഗ്രസ് സ്ഥാനാർഥിയായി മീര ആര്‍. നായരും ഇടതുമുന്നണി സ്ഥാനാർഥിയായി എല്‍. ലീന സുരേഷുമാണ് മത്സരിക്കുന്നത്. ഇരുവരും കുന്നിക്കോട് ആവണീശ്വരം സ്‌കൂളിലെ അധ്യാപികമാരാണ്

സൗഹൃദം കൈവിടാതെ അധ്യാപികമാർ  വിളക്കുടി ഗ്രാമപഞ്ചായത്ത്  തദ്ദേശ തെരഞ്ഞെടുപ്പ്  friendship in the election  villakudi panchayath  local body election
തെരഞ്ഞെടുപ്പ് ഗോദയിൽ സൗഹൃദം കൈവിടാതെ അധ്യാപികമാർ
author img

By

Published : Nov 18, 2020, 10:07 AM IST

Updated : Nov 18, 2020, 11:37 AM IST

കൊല്ലം: തെരഞ്ഞെടുപ്പ് ഗോദയിൽ പോരാട്ട വീര്യവുമായി സഹപ്രവർത്തകർ. അധ്യാപികമാരായ മീര ആര്‍. നായരും എല്‍. ലീന സുരേഷുമാണ് തെരഞ്ഞെടുപ്പ് ഗോദയിൽ. വിളക്കുടി ഗ്രാമപഞ്ചായത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പതിനേഴാം വാർഡില്‍ നിന്നാണ് ഇരുവരും മത്സരിക്കുന്നത്. കുന്നിക്കോട് ആവണീശ്വരം എപിപിഎം വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപികമാരാണിവർ. പരമ്പരാഗത പാർട്ടി കുടുംബങ്ങളില്‍ നിന്ന് വന്ന ഇരുവർക്കും തികച്ചും അപ്രതീക്ഷിതമാണ് ഈ സ്ഥാനാർഥിത്വം.

തെരഞ്ഞെടുപ്പ് ഗോദയിൽ സൗഹൃദം കൈവിടാതെ അധ്യാപികമാർ

തെരഞ്ഞെടുപ്പ് രംഗത്ത് എതിർ സ്ഥാനാർഥികളാണെങ്കിലും സൗഹൃദം വിട്ടുള്ള മല്‍സരത്തിനൊന്നും ടീച്ചര്‍മാര്‍ തയ്യാറല്ല. കെപിസിസി അംഗമായിരുന്ന പി. രാമചന്ദ്രൻ നായരുടെ മകളാണ് കോണ്‍ഗ്രസ് സ്ഥാനാർഥിയായ മീര ആർ. നായർ. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന എം. ശ്രീധരൻ പിള്ളയുടെ മകളാണ് ഇടതുമുന്നണി സ്ഥാനാർഥിയായ ലീന സുരേഷ്. ഭവനസന്ദര്‍ശനങ്ങളും പ്രചരണതന്ത്രങ്ങളുമായി ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.

Last Updated : Nov 18, 2020, 11:37 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.