ETV Bharat / state

ദില്ലി ചലോ കർഷക സമര ഐക്യദാർഢ്യം;പെരുമ്പുഴയിൽ കിസാൻ പഞ്ചായത്ത് നടത്തി

author img

By

Published : Mar 4, 2021, 5:05 PM IST

കാർഷിക നിയമങ്ങൾ പിൻവലിക്കുക, കാർഷിക സബ്സിഡികൾ നിർത്തലാക്കുന്ന കേന്ദ്ര വൈദ്യുതി ബിൽ 2020 ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ്‌ കിസാൻ പഞ്ചായത്ത് നടത്തിയത്

Solidarity of Delhi Chalo farmers' strike  ദില്ലി ചലോ കർഷക സമര ഐക്യദാർഢ്യം  ദില്ലി ചലോ  കിസാൻ പഞ്ചായത്ത്  കൊല്ലം വാർത്ത  kollam news  Kisan panchayat conducted in Perumpuzha  Perumpuzha
ദില്ലി ചലോ കർഷക സമര ഐക്യദാർഢ്യം;പെരുമ്പുഴയിൽ കിസാൻ പഞ്ചായത്ത് നടത്തി

കൊല്ലം: ദില്ലി ചലോ കർഷക സമര ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ പെരുമ്പുഴയിൽ കിസാൻ പഞ്ചായത്ത് നടത്തി. രാഷ്ട്രീയ കിസാൻ സഭ ദക്ഷിണേന്ത്യൻ കോർഡിനേറ്റർ പി.ടി ജോൺ കിസാൻ പഞ്ചായത്ത് ഉദ്ഘാടനം ചെയ്തു.
ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും, കർഷകദ്രോഹ കാർഷിക നിയമങ്ങൾ പിൻവലിക്കുക, കാർഷിക സബ്സിഡികൾ നിർത്തലാക്കുന്ന കേന്ദ്ര വൈദ്യുതി ബിൽ 2020 ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുമാണ് ദില്ലി ചലോ കർഷക സമര ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ പെരുമ്പുഴയിൽ കിസാൻ പഞ്ചായത്ത് നടത്തിയത്.

സാംസ്കാരിക പ്രവർത്തകൻ എ.ജയിംസ് അധ്യക്ഷത വഹിച്ചു. പി കോശിപണിക്കർ, ബി. രാമചന്ദ്രൻ, ഫാദർ ഗീവർഗീസ് തരകൻ, കെ. ഒ മാത്യു പണിക്കർ, ജി ഗോപിനാഥൻ പിള്ള, എൻ വിജയകൃഷ്ണൻ, എസ് ജയകുമാർ ഉണ്ണിത്താൻ, എസ് രാധാകൃഷ്ണൻ, ഇന്ദ്രസേനൻ തുടങ്ങിയവർ സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.