ETV Bharat / state

കൊല്ലത്ത് കടകൾ രാത്രി 9 മണി വരെ തുറക്കാൻ ആലോചന

author img

By

Published : Aug 18, 2020, 7:54 PM IST

കൊവിഡ് സംബന്ധിച്ച ജില്ലാ അവലോകന യോഗത്തിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് ഈ നിർദ്ദേശം മുന്നോട്ടു വച്ചത്. അതേസമയം, ഒരേസമയം കടകളിൽ അഞ്ചുപേരിൽ കൂടുതൽ നിൽക്കാൻ അനുവദിക്കില്ല.

Shops in Kollam  കൊല്ലം  കടകള്‍ തുറക്കല്‍  കൊവിഡ് നിയന്ത്രണം  കൊവിഡ് കേന്ദ്രങ്ങള്‍  ഓണവിപണി  ജെ മേഴ്സികുട്ടിയമ്മ
കൊല്ലത്ത് കടകൾ രാത്രി 9 മണി വരെ തുറക്കാൻ ആലോചന

കൊല്ലം: ജില്ലയിൽ ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കാത്ത തരത്തിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആലോചന. ഓണവിപണി സജീവമായ സാഹചര്യത്തിൽ കടകൾ രാത്രി 9 വരെ തുറന്ന് പ്രവർത്തിപ്പിക്കുന്നിത് പരിഗണിക്കും. കൊവിഡ് സംബന്ധിച്ച ജില്ലാ അവലോകന യോഗത്തിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് ഈ നിർദ്ദേശം മുന്നോട്ടു വച്ചത്. അതേസമയം, ഒരേസമയം കടകളിൽ അഞ്ചുപേരിൽ കൂടുതൽ നിൽക്കാൻ അനുവദിക്കില്ല.

പൊലീസ് നൽകുന്ന നിർദേശങ്ങൾ കടയുടമയും പാലിക്കണം. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും മന്ത്രി നിർദേശിച്ചു. കണ്ടെയ്ൻമെന്‍റ് സോണുകളിൽ ചില കടകൾ തുറക്കാൻ സാധിക്കണം. പൊലീസ് ഇക്കാര്യം പരിശോധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. വഴിയോര കച്ചവടം അവകാശമായി കാണരുത്. കലക്ടർ നിർദേശിക്കുന്ന ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ് എന്നിവർ ആലോചിച്ചു വേണം കച്ചവട സ്ഥലങ്ങൾ തെരഞ്ഞെടുക്കേണ്ടത്. സ്വകാര്യ ആശുപത്രിയിൽ നിന്ന് കൊവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ നെഴ്‌സുമാരെ വിനിയോഗിക്കും തുടങ്ങിയവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.