ETV Bharat / state

'ഉദ്യോഗസ്ഥന്‍റെ ന്യായീകരണ തൊഴിലാളിയായി മന്ത്രി എംബി രാജേഷ് അധഃപതിച്ചു': വിമർശനവുമായി ഷാഫി പറമ്പിൽ

ചവറയിലെ നിഷ ബാലകൃഷ്‌ണന് ജോലി ലഭിക്കാത്ത വിഷയത്തിൽ യൂത്ത് കോൺഗ്രസ് കൊല്ലത്ത് സംഘടിപ്പിച്ച പ്രതിഷേധം ഷാഫി പറമ്പിൽ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.

shafi parambil  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ഷാഫി പറമ്പിൽ  മന്ത്രി എംബി രാജേഷ്  നിഷ ബാലകൃഷ്‌ണന് ജോലി ലഭിക്കാത്ത വിഷയം  shafi parambil mla criticized mb rajesh  kerala news  malayalam news  Incident of not reporting vacancy to PSC  minister mb rajesh  The issue of Nisha Balakrishnan not getting a job  youth congress protest at kollam  യൂത്ത് കോൺഗ്രസ് കൊല്ലത്ത് സംഘടിപ്പിച്ച പ്രതിഷേധം  പിഎസ്‌സി  മന്ത്രി എംബി രാജേഷ് അധഃപതിച്ചെന്ന് ഷാഫി പറമ്പിൽ
മന്ത്രി എംബി രാജേഷിനെ കുറ്റപ്പെടുത്തി ഷാഫി പറമ്പിൽ
author img

By

Published : Dec 13, 2022, 3:22 PM IST

മന്ത്രി എംബി രാജേഷ് അധഃപതിച്ചെന്ന് ഷാഫി പറമ്പിൽ

കൊല്ലം: യഥാസമയം പിഎസ്‌സിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്യാതിരുന്ന ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ. ഉദ്യോഗസ്ഥന്‍റെ ന്യായീകരണ തൊഴിലാളിയായി മന്ത്രി എംബി രാജേഷ് അധഃപതിച്ചെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ചവറയിലെ നിഷ ബാലകൃഷ്‌ണന് ജോലി ലഭിക്കാത്ത വിഷയത്തിൽ യൂത്ത് കോൺഗ്രസ് കൊല്ലത്ത് സംഘടിപ്പിച്ച പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.

ചവറയിലെ നിഷ ബാലകൃഷ്‌ണന് സർക്കാർ ജോലി നഷ്‌ടമായതിന് കാരണക്കാരനായ നഗരകാര്യ വകുപ്പ് ഡയറക്‌ടറുടെ ഓഫിസിലെ ഉദ്യോഗസ്ഥന് വീഴ്‌ചയുണ്ടായിട്ടും മന്ത്രി എംബി രാജേഷ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഷാഫി പറമ്പിൽ എംഎൽഎ കുറ്റപ്പെടുത്തി. പിൻവാതിൽ നിയമനങ്ങൾക്ക് ലോകകപ്പ് ഉണ്ടായിരുന്നുവെങ്കിൽ അതിലെ ജേതാവ് പിണറായി വിജയന്‍റെ സർക്കാരാകുമായിരുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കൊല്ലത്ത് തുടങ്ങിയ പ്രതിഷേധം സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കാനാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.