ETV Bharat / state

കൊല്ലത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം; ഏഴ് പേര്‍ അറസ്റ്റില്‍ - കൊല്ലം വാര്‍ത്തകള്‍

അറസ്‌റ്റിലായവരില്‍ രണ്ട് പേര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ സ്‌ത്രീകളാണ്

കൊല്ലത്ത് പതിനേഴുകാരിക്ക് പീഡനം Seven people arrested in Kollam rape case kollam rape case latest news' karunagappally latest news കൊല്ലം വാര്‍ത്തകള്‍ കരുനാഗപ്പള്ളി പീഡനം
കൊല്ലത്ത് പതിനേഴുകാരിക്ക് പീഡനം: അറസ്റ്റിലായവരുടെ എണ്ണം ഏഴായി
author img

By

Published : Dec 8, 2019, 12:10 PM IST

കൊല്ലം: കുളിമുറി ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ ബന്ധുവായ സ്‌ത്രീയും, കൊട്ടിയത്തെ ഹോം സ്‌റ്റേ നടത്തിപ്പുകാരായ രണ്ട് പേരുമാണ് ഇന്ന് പിടിയിലായത്. ഇന്നലെ പെണ്‍കുട്ടിയുടെ അമ്മാവന്‍റെ രണ്ടാം ഭാര്യയടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ഒരു മാസം മുമ്പ് കാണാതായ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. യുവാവിനൊപ്പം നാടു വിട്ടതാണെന്നായിരുന്നു അന്ന് പെണ്‍കുട്ടി മൊഴി നൽകിയത്. പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ കോടതിനിർദേശ പ്രകാരം കൊട്ടിയത്തെ മഠത്തിൽ താമസിച്ച് വരികെയാണ് സംഭവത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പെൺകുട്ടി നടത്തിയത്. പെണ്‍കുട്ടിക്ക് സ്വകാര്യ സ്ഥാപനത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലോഡ്‌ജില്‍ എത്തിച്ച ശേഷം കുളിമുറി ദൃശ്യങ്ങള്‍ രഹസ്യക്യാമറയില്‍ പകര്‍ത്തി. തുടര്‍ന്ന് ദൃശ്യങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു. കരുനാഗപ്പള്ളി, കൊല്ലം, കൊട്ടിയം എന്നീ സ്ഥലങ്ങളിലെ വിവിധ ലോഡ്‌ജുകളില്‍ എത്തിച്ചായിരുന്നു പീഡനം. സംഭവത്തിൽ ഉന്നതരടക്കം നിരവധി പേർക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൊട്ടിയത്തെ ഹോംസ്റ്റേ കേന്ദ്രീകരിച്ച് നടത്തിയ പീഡനത്തിലാണ് കൂടുതൽ ആൾക്കാൾ ഉൾപ്പെട്ടിട്ടുള്ളത്.

Intro:കൊല്ലത്ത് 17കാരിയെ പീഡിപ്പിച്ച സംഭവം: അറസ്റ്റിലായവരുടെ എണ്ണം ഏഴായി Body:ബന്ധുവായ 17 വയസുകാരിയെ ലോഡ്ജുകളിലും ഹോം സ്റ്റേകളിലുമെത്തിച്ച് പീഡനം നടത്തി വന്ന കേസിൽ മൂന്നു പേരുകൂടി അറസ്റ്റിലായി. കുട്ടിയുടെ കുഞ്ഞമ്മയും ഹോം സ്റ്റേ നടത്തിപ്പുകാരായ ദമ്പതികളുമാണ് അറസ്റ്റിലായത്. രഹസ്യമായി പകര്‍ത്തിയ കുളിമുറിരംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ഒരു മാസം മുമ്പ് കാണാതായ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. യുവാവിനൊപ്പം നാടു വിട്ടതാണെന്നായിരുന്നു അന്നു മൊഴി നൽകിയത്. പീഡനത്തിനിരയായെന്നു കണ്ടെത്തിയതോടെ കോടതി നിർദേശ പ്രകാരം കൊട്ടിയത്തെ മഠത്തിൽ തമസിച്ച് വരികെയാണ് പീഡന സംഭവം പെൺകുട്ടി വെളിപ്പെടുത്തിയത്. 2 മാസമായി പെൺകുട്ടിയെ പല സ്ഥലങ്ങളിലെത്തിച്ച് പലർക്കായി കാഴ്ച വച്ച് പണം സമ്പാദിക്കുകയായിരുന്നു ലിനറ്റ്. സംഭവത്തിൽ ഉന്നതരടക്കം നിരവധി പേർക്കു പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൊട്ടിയത്തെ ഹോം സ്റ്റേ കേന്ദ്രീകരിച്ചു നടത്തിയ പീഡനത്തിലാണ് കൂടുതൽ ആൾക്കാൾ ഉൾപ്പെട്ടിട്ടുള്ളത്.Conclusion:ഈ6.ടി. വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.