കൊല്ലം: റോട്ടറി ക്ലബ്ബ് ഓഫ് പാരിപ്പള്ളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യ ഉച്ചഭക്ഷണ വിതരണോദ്ഘാടനം ഇന്നലെ നടന്നു. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും സഹായികൾക്കുമാണ് സൗജന്യമായി ഭക്ഷണം വിതരണം ചെയ്‌തത്.
റോട്ടറി ക്ലബ് പ്രസിഡന്‍റ് പ്രൊഫ. എസ്.സജിത്, സെക്രട്ടറി പ്രൊഫ. ജി.പി. സുരേഷ് ബാബു, പ്രോജക്ട് ഡയറക്ടർ സുനിൽകുമാർ, ക്ലബ് അംഗങ്ങളായ പ്രശാന്ത്, ശെൽവരാജ്, ആലപ്പാട്ട് ശശി, അമ്പിളി, പ്രസന്നവദനൻ പരിപാടിക്ക് നേതൃത്വം നൽകി