ETV Bharat / state

കൊല്ലത്ത് കടയുടെ ഓടിളക്കി മോഷണം

കേരളപുരം വേലംകോണം കാഷ്യൂ ഫാക്ടറിക്ക് സമീപം വാസുദേവൻ പിള്ളയുടെ (67) കടയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്

Robberry in keralapuram  Robberry in keralapuram  theft in kollam  കൊല്ലത്ത് മോഷണം  കേരളപുരം വേലംകോണത്ത് മോഷണം
കൊല്ലത്ത് കടയുടെ ഓടിളക്കി മോഷണം
author img

By

Published : Feb 3, 2021, 3:34 PM IST

Updated : Feb 3, 2021, 3:46 PM IST

കൊല്ലം: കേരളപുരത്ത് കടയുടെ ഓടിളക്കി മോഷണം. മുപ്പതിനായിരം രൂപയും പുകയില ഉത്പന്നങ്ങളും കവർന്നു. കേരളപുരം വേലംകോണം കാഷ്യൂ ഫാക്ടറിക്ക് സമീപം വാസുദേവൻ പിള്ളയുടെ (67) കടയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്. കടയോട് ചേർന്നുള്ള മുറിയിൽ വാസുദേവൻ പിള്ള ഉണ്ടായിരുന്നെങ്കിലും ഉറക്കത്തിൽ മോഷണം നടന്നത് അറിഞ്ഞിരുന്നില്ല . വെളുപ്പിന് മൂന്നു മണിയോടെ എഴുന്നേറ്റപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

കടയുടമ വാസുദേവൻ പിള്ള

കടയുടെ പിൻവശത്തെ ഓടിളക്കിയാണ് മോഷ്ടാവ് അകത്തുകടന്നിരിക്കുന്നത്. ചിട്ടികിട്ടിയ 8,000 രൂപയും കച്ചവടം ചെയ്ത 22,000 രൂപയുമുൾപ്പെടെ മുപ്പതിനായിരം രൂപ മോഷണം പോയിട്ടുണ്ടെന്ന് വാസുദേവൻ പിള്ള പറഞ്ഞു. ഇതുകൂടാതെ 9,000 രൂപയോളം വിലവരുന്ന പുകയില ഉത്പ്പന്നങ്ങളും മോഷ്ടിച്ചു.

ഉറക്കമുണർന്നപ്പോൻ കടയിൽ നിന്നും പുറത്തേക്കിറങ്ങുന്ന മൂന്ന് വാതിലുകളും തുറന്നു കിടക്കുകയായിരുന്നെന്നും വാസുദേവൻ പിള്ള പറഞ്ഞു. ടിവിക്ക് അടിയിലായി സൂക്ഷിച്ചിരുന്ന 30,000 രൂപയാണ് മോഷണം പോയത്. കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Last Updated : Feb 3, 2021, 3:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.