ETV Bharat / state

ബിജെപി എതിര്‍ ശബ്ദത്തെ അടിച്ചമര്‍ത്തുന്നു: രാഹുല്‍ ഗാന്ധി - pathanapuram

"ബിജെപി ആഗ്രഹിക്കുന്നത് അവര്‍ എക്കാലവും ഇന്ത്യ ഭരിക്കണമെന്നാണ്. കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് ജനങ്ങള്‍ ഇന്ത്യ ഭരിക്കണമെന്നും" - രാഹുല്‍ ഗാന്ധി

കേരളം രാജ്യത്തിന് മാതൃക: ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
author img

By

Published : Apr 16, 2019, 12:32 PM IST

Updated : Apr 17, 2019, 1:42 PM IST

കൊല്ലം: ബിജെപിക്കും മോദിക്കുമെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പത്തനാപുരത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി എതിര്‍ ശബ്ദത്തെ അടിച്ചമര്‍ത്തുന്നു: രാഹുല്‍ ഗാന്ധി
ബിജെപിയും ആര്‍എസ്എസും അവരുടേതല്ലാത്ത ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. ബിജെപി വിശ്വസിക്കുന്നത് അവർ മാത്രം ഇന്ത്യയെ ഭരിക്കണമെന്നാണ്. എന്നാല്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് ജനങ്ങള്‍ ഇന്ത്യയെ ഭരിക്കണമെന്നാണെന്നും രാഹുല്‍ പറഞ്ഞു.പ്രധാനമന്ത്രി പറയുന്നത് കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയെന്ന ആശയമാണ്. ഇതിനെതിരെ കോണ്‍ഗ്രസ് പോരാടും. ബിജെപിയുടെ അക്രമത്തോട് സ്നേഹത്തിന്‍റെ ഭാഷയിലാണ് കോണ്‍ഗ്രസ് സംസാരിക്കുക.ഇന്ത്യയിലെ ജനങ്ങള്‍ സമാധാനത്തോടും സ്നേഹത്തോടും ജീവിക്കുന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരളം. അതുകൊണ്ടാണ് താന്‍ കേരളത്തില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചത്. ഹൃദയ വിശാലതയുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍. തുറന്ന മനസോടെയാണ് കേരളീയര്‍ പെരുമാറുക. അമിത് ഷാ പറയുന്നത് പോലെയല്ല കേരളമെന്നും രാഹുല്‍ പറഞ്ഞു.കശുവണ്ടി തൊഴിലാളികള്‍ക്ക് എന്ത് പിന്തുണയാണ് പ്രധാനമന്ത്രി നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15ലക്ഷം തരുമെന്ന വാഗ്ദാനം മോദി നല്‍കിയിരുന്നു. നരേന്ദ്ര മോദി രാജ്യത്തെ അതിസമ്പന്നരായ 15 സുഹൃത്തുക്കള്‍ക്ക് കോടികള്‍ നല്‍കിയെങ്കില്‍ അതേ കോടികള്‍ ഈ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Intro:Body:Conclusion:
Last Updated : Apr 17, 2019, 1:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.