കൊല്ലം: മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പഞ്ചായത്ത് അംഗത്തെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരവാളൂർ ഗ്രാമപഞ്ചായത്തിലെ വെഞ്ചേമ്പ് വാർഡ് മെമ്പറായ വെഞ്ചേമ്പ് നിരപ്പിൽ വീട്ടിൽ പ്രദീപ് (44) ആണ് പുനലൂർ ആണ് അറസ്റ്റിലായത്. ഇയാള്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
വെഞ്ചേമ്പ് വേലൻകോണം അക്ഷയ ഭവനിൽ സുനിൽ കുമാറിനെ ഡിസംബർ 27ാം തിയതി വൈകിട്ട് വേലൻകോണം ജംഗ്ഷനിൽ വച്ച് മറ്റു രണ്ടുപേരോടൊപ്പം എത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ സുനിലിന്‍റെ തലയ്ക്ക് പരിക്കേൽക്കുകയും കൈക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു.
Also Read: കൊവിഡ് വ്യാപനം; സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കും
സുനിലിന്‍റെ കുടുംബത്തെക്കുറിച്ച് പ്രദീപ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തിയ മോശം പരാമർശത്തെ തുടർന്ന് സുനിൽ പുനലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണം. പുനലൂർ ഡിവൈ.എസ്.പി .ബി. വിനോദിന്‍റെ നേതൃത്വത്തിൽ കേസ് അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് കുഞ്ചാണ്ടി മുക്കിൽ നിന്നും പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.