ETV Bharat / state

തെന്മലയില്‍ സ്വീകരണം ഏറ്റുവാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.എസ് സുപാല്‍

മണ്ഡലത്തിലെ വികസനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണം.

കൊല്ലം  കൊല്ലം ജില്ലാ വാര്‍ത്തകള്‍  നിയമസഭ തെരഞ്ഞെടുപ്പ് 2021  നിയമസഭ തെരഞ്ഞെടുപ്പ്  state assembly election 2021  kerala election 2021
തെന്മലയില്‍ സ്വീകരണം ഏറ്റുവാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.എസ് സുപാല്‍
author img

By

Published : Mar 26, 2021, 3:56 PM IST

കൊല്ലം: തെന്മലയിൽ ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ഇടതുപക്ഷ സ്ഥാനാര്‍ഥി പി. എസ് സുപാൽ. ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വന്‍ സ്വീകരണം നല്‍കിയാണ് സ്ഥാനാര്‍ഥിയെ ജനം വരവേറ്റത്. മണ്ഡലത്തിലെ വികസനങ്ങൾ എണ്ണി പറഞ്ഞാണ് പി.എസ് സുപാൽ വോട്ടഭ്യർഥിക്കുന്നത്. അലങ്കരിച്ച തുറന്ന വാഹനത്തിലാണ് സ്ഥാനാർഥിയുടെ പര്യടനം.

ആദ്യ സ്വീകരണ കേന്ദ്രമായ ചെറുക്കടവിൽ നിന്നുമാണ് പര്യടനം ആരംഭിച്ചത്. ചാലിയക്കര, തോണിച്ചാൽ, ചിറ്റാലം കോഡ്, ആനപ്പെട്ട കോങ്കൽ, ഇടമൺ സത്രം, വെള്ളിമല, ഇടത്തറപച്ച , ഇടമൺ 34, ഉറുകുന്നു, തെന്മല തുടങ്ങിയ മേഖലകളിലും സ്ഥാനാര്‍ഥിക്ക് സ്വീകരണം സംഘടിപ്പിച്ചിരുന്നു. തെന്മല ഗ്രാമപഞ്ചായത്തിൽ എത്തിയ സ്ഥാനാർഥിയെ തോട്ടം തൊഴിലാളികളും, തൊഴിലുറപ്പ് തൊഴിലാളികളും, പൊതുജനങ്ങളും, യുവാക്കളും ആവേശപൂർവം വരവേറ്റു.

തെന്മലയില്‍ പി.എസ് സുപാലിനെ വരവേറ്റ് ജനങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.