ETV Bharat / state

അഭിമാന നേട്ടത്തില്‍ കുടുംബശ്രീയുടെ ഫിനിക്സ് ടീം - അലക്കുകുഴി നിവാസികള്‍ക്കായാണ് വീട് നിര്‍മിക്കുന്നത്.

കൊല്ലം കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന 20 വീടുകളുടെ നിര്‍മാണം ഒമ്പത് മാസംകൊണ്ട് പൂര്‍ത്തിയാക്കി. കരാര്‍ കാലാവധിക്കുള്ളില്‍ തന്നെ കൊറ്റങ്കര പഞ്ചായത്തിലെ ഫിനിക്‌സ് കണ്‍സ്ട്രക്ഷന്‍ ടീം പണി പൂർത്തിയാക്കി

അഭിമാന നേട്ടത്തില്‍ കുടുംബശ്രീയുടെ കണ്‍സ്ട്രക്ഷന്‍ ടീം
author img

By

Published : Oct 12, 2019, 7:04 PM IST

Updated : Oct 13, 2019, 3:22 PM IST

കൊല്ലം: കുടുംബശ്രീയുടെ കണ്‍സ്ട്രക്ഷന്‍ സംഘമായ ഫിനിക്‌സിന്‍റെ വിജയത്തില്‍ കേരളക്കരയ്ക്ക് അഭിമാനിക്കാം. പെണ്‍കരുത്തില്‍ സംസ്ഥാനത്താദ്യമായി 20 വീടുകളുടെ നിര്‍മാണം നിശ്ചിത സമയത്തിന് മുന്‍പേ പൂര്‍ത്തിയായി.

കൊറ്റങ്കര പഞ്ചായത്തിലെ റമീഹയും ശ്രീവിദ്യയും അടങ്ങുന്ന അഞ്ചംഗ വനിതകളുടെ കൂട്ടായ്മയില്‍ രൂപം കൊണ്ടതാണ് ഫിനിക്‌സ് കണ്‍സ്ട്രക്ഷന്‍ ടീം. കൊല്ലം കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന 20 വീടുകളുടെ നിര്‍മാണമാണ് ഇവര്‍ റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തെ അലക്കുകുഴി നിവാസികള്‍ക്കായാണ് വീട് നിര്‍മിക്കുന്നത്. 1.7 കോടി രൂപയാണ് പുനരധിവാസ പദ്ധതിയുടെ ചെലവ്. നിര്‍മാണ ചുമതല ഫിനിക്സ് ടീം ഏറ്റെടുത്തു. 8.5 ലക്ഷം രൂപയാണ് ഒരു വീട് നിര്‍മ്മിക്കാനുള്ള ചെലവ്.അലക്കു ജോലിക്കാരായ ഗുണഭോക്താക്കളുടെ ഉപജീവനമാര്‍ഗ്ഗം നിലനിര്‍ത്താന്‍ പൊതുകിണറും അലക്കുകല്ലുകളുംകൂടി കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അറിയിച്ചു.

അഭിമാന നേട്ടത്തില്‍ കുടുംബശ്രീയുടെ ഫിനിക്സ് ടീം

ഒരു വര്‍ഷം കരാര്‍ കാലാവധിയും നിശ്ചയിച്ചു. ജനുവരി ഒന്നിന് ഇവര്‍ നിര്‍മാണം ആരംഭിച്ചു. 600 തൊഴില്‍ദിനങ്ങളില്‍ 32 വനിതകള്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു. ചിട്ടായായ പ്രവര്‍ത്തനത്തിന്‍റെ കരുത്തില്‍ ഒമ്പത് മാസം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കി. കൊല്ലം, ശാസ്താംകോട്ട എന്നിവിടങ്ങളിലെ കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ അംഗങ്ങളുടെ സഹായവും തേടി. ജില്ലാ മിഷന്‍റെ കണ്‍സ്ട്രക്ഷന്‍ പരിശീലനം നേടിയ 32 വനിതകളാണ് വീടു നിര്‍മാണത്തില്‍ പങ്കെടുത്തത്. ഇലക്ട്രിക്കല്‍, പ്ലംബിംഗ് തുടങ്ങി എല്ലാ ജോലികളും ചെയ്തത് സ്ത്രീകള്‍ തന്നെ. ദിവസം കൂലിയിനത്തില്‍ 800 രൂപയും യാത്രാബത്തയായി 50 രൂപയും അംഗങ്ങള്‍ക്ക് നല്‍കി.

500 സ്‌ക്വയര്‍ഫീറ്റാണ് ഓരോ വീടിന്‍റെയും വിസ്‌തീർണം. രണ്ടു കിടപ്പുമുറി, അടുക്കള, സ്വീകരണമുറി, വരാന്ത, കോമണ്‍ ബാത് റൂം സൗകര്യങ്ങള്‍ ചേര്‍ന്നതാണ് ഓരോ വീടും. പൂര്‍ണമായും വൈദ്യുതീകരിച്ച് പ്ലംബിംഗ് ഉള്‍പ്പടെ പൂര്‍ത്തിയാക്കി. ടൈലുകളും പാകി. നിശ്ചിത ബജറ്റില്‍ ഗുണമേന്മയുള്ള സാമഗ്രികള്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം. പൂര്‍ത്തിയാക്കിയ വീടുകള്‍ അടുത്ത് തന്നെ ഗുണഭോക്താക്കള്‍ക്ക് കൈമാറും.

ഇത്ര വിപുലമായ പദ്ധതി കുടുബശ്രീ കണ്‍സ്ട്രക്ഷന്‍ ടീം ഏറ്റെടുത്ത് നടപ്പിലാക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ. ജി. സന്തോഷ് പറഞ്ഞു. കണ്‍സ്ട്രക്ഷന്‍ ടീമുകളെ ഗവണ്‍മെന്‍റ് അംഗീകൃത മൈക്രോ കോണ്‍ട്രാക്ടിങ് ഏജന്‍സിയാക്കി മാറ്റുകയാണ് കുടുംബശ്രീയുടെ അടുത്ത ലക്ഷ്യം. അതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാനാകും.

Intro: അഭിമാനര്‍ഹമായ നേട്ടത്തില്‍ കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ടീം; 20 വീടുകള്‍ നിര്‍മിക്കുന്നത് സംസ്ഥാനത്താദ്യംBody:ടീം ഫിനിക്‌സ് ആവേശത്തിലാണ്. വീടു നിര്‍മാണത്തിലും പെണ്‍കരുത്തിന്റെ അടയാളപ്പെടുത്തലുകള്‍ നടത്തിയ കുടുംബശ്രീയുടെ കണ്‍സ്ട്രക്ഷന്‍ സംഘമാണ് ഫിനിക്‌സ്. സംസ്ഥാനത്താദ്യമായി 20 വീടുകളുടെ നിര്‍മാണം നിശ്ചിത സമയത്തിന് മുന്നേ ഒറ്റയടിക്ക് പൂര്‍ത്തിയാക്കിയ ടീമാണിത്. റമീഹ, ശ്രീവിദ്യ തുടങ്ങി അഞ്ചു വനിതകളുടെ കൂട്ടായ്മയില്‍ രൂപം കൊണ്ടതാണ് കൊറ്റങ്കര പഞ്ചായത്തിലെ ഫിനിക്‌സ് കണ്‍സ്ട്രക്ഷന്‍ ടീം.
അലക്കുകുഴി നിവാസികള്‍ക്കായി കൊല്ലം കോര്‍പ്പറേഷന്‍ 1.7 കോടി രൂപ ചെലവഴിച്ച് പുനരധിവാസ പദ്ധതി പ്രകാരം നിര്‍മിക്കുന്ന 20 വീടുകളാണ് മുണ്ടയ്ക്കല്‍ ഡിവിഷനിലെ കച്ചിക്കടവില്‍ പൂര്‍ത്തിയാക്കിയത്.
ജനുവരി ഒന്നിന് തുടങ്ങിയ നിര്‍മാണം ഒമ്പത് മാസം പിന്നിട്ടാണ് തീര്‍ത്തത്. കരാര്‍ പ്രകാരം ഒരു വര്‍ഷമായിരുന്നു കാലാവധി. 8.5 ലക്ഷം രൂപയാണ് ഒരു വീടിന്റെ നിര്‍മാണ ചെലവ്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടതിനാല്‍ കൊല്ലം, ശാസ്താംകോട്ട എന്നിവിടങ്ങളിലെ കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ അംഗങ്ങളുടെ സഹകരണവും തേടിയിരുന്നു. 32 വനിതകളാണ് വീടു നിര്‍മാണത്തില്‍ പങ്കെടുത്തത്. എല്ലാവരും ജില്ലാ മിഷന്റെ കണ്‍സ്ട്രക്ഷന്‍ പരിശീലനം നേടിയവരാണ്.
ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍ക്ക് പുറമേ 1600 തൊഴില്‍ദിനങ്ങളുപയോഗിച്ചാണ് 20 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ദിവസം 800 രൂപ കൂലിയിനത്തിലും 50 രൂപ യാത്രാബത്തയായും അംഗങ്ങള്‍ക്ക് ലഭിച്ചിരുന്നു.
വീടുകളുടെ നിര്‍മ്മാണത്തിനായി കോര്‍പ്പറേഷനാണ് സ്ഥലം കണ്ടെത്തിയത്. ഓരോ വീടിന്റെയും വിസ്തീര്‍ണ്ണം 500 സ്‌ക്വയര്‍ഫീറ്റ്. രണ്ടു കിടപ്പുമുറി, അടുക്കള, ഹാള്‍, വരാന്ത, കോമണ്‍ ടോയ്ലറ്റ് എന്നീ സൗകര്യങ്ങള്‍ ചേര്‍ന്നതാണ് ഓരോ വീടും.
പൂര്‍ണമായും വൈദ്യുതീകരിച്ച്, പ്ലംബിംഗ് ഉള്‍പ്പടെ പൂര്‍ത്തിയാക്കി. വിട്രിഫൈഡ് ടൈലുകളും പാകി. പൂര്‍ത്തിയാക്കിയ വീടുകള്‍ അടുത്ത് തന്നെ ഗുണഭോക്താക്കള്‍ക്ക് കൈമാറും.
കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തെ അലക്കുകുഴി കോളനിയിലെ താമസക്കാര്‍ക്കായാണ് കോര്‍പ്പറേഷന്‍ വീടുകള്‍ നിര്‍മിച്ചത്. ഇവരുടെ ഉപജീവനമാര്‍ഗ്ഗം നിലനിര്‍ത്താനായി പൊതുകിണറും അലക്കുകല്ലുകളും കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചു നല്‍കും എന്ന് മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു വ്യക്തമാക്കി.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ പദ്ധതി കുടുബശ്രീ കണ്‍സ്ട്രക്ഷന്‍ ടീം ഏറ്റെടുത്ത് നടപ്പിലാക്കിയത് എന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ. ജി. സന്തോഷ് പറഞ്ഞു. ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 85 ദിവസം പരിശീലനം ലഭിച്ചവരാണ് ഓരോ അംഗവും.
നിശ്ചിത ബഡ്ജറ്റില്‍ ഗുണമേ•യുള്ള നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചായിരുന്നു വീടുകളുടെ നിര്‍മാണം. കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ടീമുകളെ ഗവണ്‍മെന്റ് അംഗീകൃത മൈക്രോ കോണ്‍ട്രാക്ടിങ് ഏജന്‍സിയാക്കി മാറ്റുകയാണ് അടുത്ത ലക്ഷ്യം. അതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാനാകും.Conclusion:ഇ ടി വി ഭാരത് കൊല്ലം
Last Updated : Oct 13, 2019, 3:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.